വിജയം മാത്രം ലക്ഷ്യമിട്ട്​ വീണ്ടും നോക്കിയ

ഒരിക്കൽ വിജയം മാത്രം രുചിച്ചിരുന്ന നോക്കിയ രണ്ടാംവരവിലും മനസ്സുകൾ കീഴടക്കാനുള്ള തയാറെടുപ്പിലാണ്​. ​െഎഫോൺ 7 പ്ലസ്​, സാംസങ്​ ഗാലക്​സി എസ്​ 8 എന്നീ മുൻനിര ഫോണുകൾക്ക്​ വെല്ലുവിളിയുയർത്തുകയാണ്​ ​നോക്കിയ എട്ടിലൂടെ. സിംബിയൻ, വിൻഡോസ്​ ഒാപറേറ്റിങ്​ സിസ്​റ്റങ്ങളെ വഴിയിലുപേക്ഷിച്ച്​ ആൻഡ്രോയിഡി​െന കൂട്ടുപിടിച്ചാണ്​ ഇത്തവണ യാത്ര. 

നേരത്തെ, ആൻഡ്രോയിഡിലുള്ള നോക്കിയ 3, നോക്കിയ 5, നോക്കിയ 6, പഴയ ഫോണി​​െൻറ പുനരവതാരമായ നോക്കിയ 3310  എന്നിവ പുറത്തിറക്കിയിരുന്നു. മൈക്രോസോഫ്​റ്റി​​െൻറ കീഴിലായിരുന്ന ഫിൻലൻഡ്​ കമ്പനി നോക്കിയയുടെ ഉടമകൾ ഇപ്പോൾ ഫിന്നിഷ്​ കമ്പനിയായ എച്ച്​.എം.ഡി ​േഗ്ലാബലാണ്​. സെപ്​റ്റംബറിൽ ആഗോള വിപണിയിൽ ഇറങ്ങുന്ന നോക്കിയ എട്ട്​ ഒക്​ടോബറിൽ ഇന്ത്യയിലെത്തുമെന്നാണ്​ അറിവ്​. യൂറോപ്പിൽ ഏകദേശം 45,000 രൂപയാണ്​ വില. 6000 സീരീസ്​ അലുമിയം ഉപയോഗിച്ച്​ നിർമിച്ച ഫോൺ, പോളിഷ്​ഡ്​ കോപ്പർ, പോളിഷ്​ഡ്​ ബ്ലൂ, മാറ്റ്​ ടെംപേർഡ്​ ബ്ലൂ, സ്​റ്റീൽ ഫിനിഷുകളിൽ ലഭിക്കും.

വെള്ളം വീണാൽ കുഴപ്പമില്ലാത്ത രൂപകൽപനയാണ്​. 13 മെഗാപിക്​സൽ കളർ^ ബ്ലാക്​ ആൻഡ്​ വൈറ്റ്​ ഇരട്ട കാമറകളാണ്​ പിന്നിൽ. ഇരട്ട ടോൺ എൽ.ഇ.ഡി ഫ്ലാഷും ലേസർ ഒാ​േട്ടാ ഫോക്കസുമുണ്ട്​. മുന്നിലും 13 മെഗാപിക്​സലാണ്​ കാമറ. സെൽഫിയെ കടത്തിവെട്ടുന്ന പുതിയ സ​ാ​േങ്കതികവിദ്യയായ ‘ബോത്തി’ (bothie)യുമായാണ്​ നോക്കിയ എട്ടി​​െൻറ പടപ്പുറപ്പാട്​. മുന്നിലെയും പിന്നിലെയും രണ്ട്​ കാമറകൾ ഒരേസമയം ഉപയോഗിച്ച്​ വിഡിയോ-ഫോ​േട്ടാ എന്നിവ എടുക്കുന്ന സ​േങ്കതമാണ്​ നോക്കിയ ‘ഡ്യുവൽ സൈറ്റ്​’ എന്ന്​ വിളിക്കുന്ന ബോത്തി. ഇവ ഫേസ്​ബുക്ക്​, യൂട്യൂബ്​ തുടങ്ങിയവയിൽ നേരിട്ട്​ പങ്കിടുകയും ചെയ്യാം.

മുന്നിലെയും പിന്നിലെയും കാമറകൾ ഉപയോഗിച്ച്​ ഫോർകെ അൾട്രാ ഹൈ ഡെഫനിഷൻ വിഡിയോയും എടുക്കാം. ഉയർന്ന മേന്മയുള്ള മൈക്രോഫോണുകൾ ഉപയോഗിച്ച്​ സറൗണ്ട്​ സൗണ്ട്​ റെക്കോഡ്​ ചെയ്യാനും കഴിയും. എന്നാൽ, ഇതിന്​ സ്​റ്റോക്​ കാമറ ആപ്പി​​െൻറ സഹായം വേണം. ഫോൺ ചൂടാവുന്നത്​ തടയാൻ മുകളിലെ വലത്തുമൂലയിൽനിന്ന്​ താഴെ ഇടത്തുമൂല വരെ നീളുന്ന ചെമ്പ്​ കുഴലിലെ ദ്രാവകം ബാഷ്​പീകരിച്ച്​ ചൂട്​ കുറക്കുന്നു. കൂടാതെ, ഗ്രാഫൈറ്റ്​ കവചം ചൂട്​ വഹിച്ച്​ അലുമിനിയം ബോഡിയിലേക്ക്​ നൽകി തണുപ്പിക്കുകയും ചെയ്യുന്നു. 

അപ്​ഡേറ്റ്​ ചെയ്യാവുന്ന ആൻഡ്രോയിഡ്​ 7.1 നഗറ്റ്​ ഒ.എസ്​, 2.45 ജിഗാഹെർട്​സ്​ എട്ടുകോർ ക്വാൽകോം സ്​നാപ്​ഡ്രാഗൺ 835 പ്രോസസർ, 256 ജി.ബി വരെ കൂട്ടാവുന്ന 64 ജി.ബി ഇ​േൻറണൽ മെമ്മറി, നാല്​ ജി.ബി റാം, ഒറ്റ സിം, ഹൈബ്രിഡ്​ ഇരട്ട സിം രണ്ട്​ മോഡലുകൾ, 5.3 ഇഞ്ച്​  1440 X 2560 പിക്​സൽ ടു.കെ എൽ.സി.ഡി ഡിസ്​​േപ്ല, ഗൊറില്ല ഗ്ലാസ്​ 5 സംരക്ഷണം, യു.എസ്​.ബി 3.1 ടൈപ്​ സി കണക്​ടിവിറ്റി, 3.5 എം.എം ഹെഡ്​ഫോൺ ജാക്​, 3090 എം.എ.എച്ച്​ ബാറ്ററി, 160 ഗ്രാം ഭാരം എന്നിവയാണ്​ പ്രത്യേകതകൾ.

Tags:    
News Summary - Features of Nokia 8 -Mobile Phone News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.