റെഡ്​മി കെ40 സീരീസ്​ ഇന്ത്യയിലേക്കില്ല, പകരം അതേ ഫീച്ചറുകളുമായി മി 11X സീരീസ്​; വിലയും വിശേഷങ്ങളും

തങ്ങളുടെ ഫ്ലാഗ്​ഷിപ്പ്​ ഫോണായ മി 11 അൾട്ര ഇന്ത്യയിൽ അടുത്ത ആഴ്​ച്ച തന്നെ ലോഞ്ച്​ ചെയ്യാൻ കാത്തിരിക്കുകയാണ്​ ഷവോമി. എന്നാൽ, അൾട്രയ്​ക്കൊപ്പം രണ്ട്​ മിഡ്​റേഞ്ച്​ ഫ്ലാഗ്​ഷിപ്പുകളും കമ്പനി ഇന്ത്യയിലെത്തിക്കും. ഷവോമി ഇന്ത്യാ തലവൻ മനു കുമാർ ജെയ്​ൻ ആണ്​ മി 11X എന്ന ഫോണിന്‍റെ വിവരങ്ങൾ പങ്കുവെച്ചത്​. മി 11Xനൊപ്പം മി 11X പ്രോയും​ ലോഞ്ച്​ ചെയ്തേക്കും.

മി 11X ന്‍റെ മൂന്ന്​ കളറിലുള്ള ഫോണുകളുടെ ഫസ്റ്റ്​ലുക്കും അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ്​ ചെയ്​തിട്ടുണ്ട്​. സെലസ്റ്റിയൽ ബ്ലൂ, സെലസ്റ്റിയൽ പിങ്ക്​, ഗോൾഡ്​ എന്നീ കളറുകളിലാണ്​ ഫോൺ ലോഞ്ച്​ ചെയ്യുന്നത്​. മൂന്ന്​ വേരിയന്‍റുകളുടെയും ബാക്ക്​ പാനൽ മാറ്റെ ഫിനിഷിലാണ് ഒരുക്കിയിരിക്കുന്നത്​.

ചൈനയിൽ ഷവോമി റെഡ്​മിയുടെ കീഴിൽ ലോഞ്ച്​ ചെയ്​ത റെഡ്​മി ​കെ40-യുടെ രൂപവുമായി മി 11X ന്​ ഏറെ സാമ്യമുണ്ട്​. അ​തിനാൽ 11X, കെ40 യുടെ റീബ്രാൻഡഡ്​ മോഡലാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്​. സ്​നാപ്​ഡ്രാഗൺ 870 എന്ന ഉയർന്ന പ്രകടനം നൽകുന്ന ഫ്ലാഗ്​ഷിപ്പ്​ പ്രൊസസറും മറ്റ്​ നിരവധി പ്രീമിയം​ ഫീച്ചറുകളും ഉൾപ്പെടുത്തി കുറഞ്ഞ വിലക്ക്​ ചൈനയിലെത്തിയ കെ40യുടെ ഇന്ത്യൻ വേർഷനായി മി 11X എത്തിയേക്കുമെന്നാണ്​ സൂചന.

മി 11X പ്രോ, റെഡ്​മി കെ40 പ്രോ, അല്ലെങ്കിൽ കെ40 പ്രോ പ്ലസ്​ എന്ന മോഡലിന്‍റെ റീബ്രാൻഡഡ്​ വേർഷനാവാനും സാധ്യതയുണ്ട്​. സ്​നാപ്​ഡ്രാഗണിന്‍റെ ഏറ്റവും പുതിയ ഫ്ലാഗ്​ഷിപ്പ്​ പ്രൊസസർ 888 ആയിരിക്കും മി 11X പ്രോക്ക്​ കരുത്തുപകരുക. ഇരുഫോണുകൾക്കും 6.67 ഇഞ്ചുള്ള സാംസങ്ങിന്‍റെ ഇ4 അമോലെഡ്​ ഡിസ്​പ്ലേയും അതിന്​ 120Hz റിഫ്രഷ്​ റേറ്റുമുണ്ടായിരിക്കും.

മി 11X പ്രോയുടെ പിറകിൽ 108MP പ്രധാന സെൻസറടക്കമുള്ള മൂന്ന്​ കാമറകളാണുണ്ടാവുക. മി 11X-ഇൽ 48MP പ്രധാന സെൻസറായിരിക്കും. ചൈനയിലെ കെ40 സീരീസിന്‍റെ വിലയുമായി താരതമ്യം ചെയ്യു​േമ്പാൾ പ്രോ മോഡലിന്​ 33,700 രൂപയും സാധാരണ മോഡലിന്​ 24,700 രൂപയുമാണ്​ വില പ്രതീക്ഷിക്കുന്നത്​.

Tags:    
News Summary - First Look of Xiaomis New Mi 11X Series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.