ഇന്ത്യയിലെ ബജറ്റ് പ്രീമിയം സ്മാർട്ട്ഫോൺ മാർക്കറ്റിൽ വ്യക്തമായ ആധിപത്യമുള്ള റെഡ്മി ഒടുവിൽ ഗെയിമിങ് ഫോൺ സെഗ്മന്റിലേക്കും കാൽവെപ്പിനൊരുങ്ങുന്നു. ഈ മാസം അവസാനം ചൈനയിൽ റെഡ്മിയുടെ ഗെയിമിങ് ഫോൺ ലോഞ്ച് ചെയ്തേക്കുമെന്നാണ് സൂചന. നിലവിൽ ഷവോമി ബ്ലാക് ഷാർക് എന്ന ബ്രാൻഡിന് കീഴിൽ ഗെയിമിങ് ഫോണുകൾ ഇറക്കുന്നുണ്ടെങ്കിലും റെഡ്മിയുടെ കീഴിൽ കൂടുതൽ ജനകീയമായി പുതിയ ഗെയിമിങ് ഫോണുകൾ ലോഞ്ച് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
റെഡ്മി ഫോണുകൾ ഉപയോഗിക്കുന്നവരിൽ നിന്നും ഗെയിമിങ് അടിസ്ഥാനമാക്കിയുള്ള സ്മാർട്ട്ഫോണുകൾക്കായി ആവശ്യമുയരുന്നുണ്ടെന്നാണ് കമ്പനിയുടെ തലവൻ അവകാശപ്പെടുന്നത്. ഗെയിമിങ് ഫോൺ ലോഞ്ചിന് മുമ്പായി ടെൻസെന്‍റിന്‍റെ പ്രശ്സത ഗെയിമായ കോൾ ഓഫ് ഡ്യൂട്ടിയുമായി സഹകരിക്കുന്നതായി ഷവോമി പ്രഖ്യാപിച്ചിട്ടുണ്ട്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം റെഡ്മി ഗെയിമിങ് ഫോൺ എത്തുക സാംസങ് E4 അമോലെഡ് ഡിസ്പ്ലേയുമായിട്ടായിരിക്കും. ഫോണിന് 144Hz റിഫ്രഷ് റേറ്റുമുണ്ടാകും. മീഡിയടെക് ഡൈമൻസിറ്റി 1200 എന്ന പ്രൊസസറുമായിട്ടായിരിക്കും ഫോൺ ലോഞ്ച് ചെയ്യുക. 5000 എംഎഎച്ച് ബാറ്ററിയും അത് ചാർജ് ചെയ്യാൻ 65W അതിവേഗ ഫാസ്റ്റ് ചാർജിങ്ങുമുണ്ടായിരിക്കും. ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ കമ്പനി പുറത്തുവിേട്ടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.