കടകളിലൂടെ വിറ്റിരുന്ന സാംസങ് ഇപ്പോൾ മറ്റ് കമ്പനികളുടെ ചുവടുപിടിച്ച് ഒാൺലൈൻ വിൽപനയിൽ കാലുറപ്പിക്കുന്നു. നോട്ട് സെവെൻറ പൊട്ടിത്തെറി ഭീഷണിയും ചൈനീസ് കമ്പനികളുടെ അതിവേഗ വളർച്ചയും തളർത്തിയ സാംസങ് തിരിച്ചുവരവിനുള്ള കടുത്ത ശ്രമത്തിലാണ്. മുൻനിര ഫോണായ ഗാലക്സി എസ് 8 ഉം പച്ചപിടിച്ചില്ല.
16,900 രൂപ വിലവരുന്ന ‘സാംസങ് ഗാലക്സി ഒാൺ മാക്സ്’ ആണ് ഇപ്പോൾ ഫ്ലിപ്കാർട്ട് വഴി വിറ്റഴിക്കുന്നത്. സോഷ്യൽ കാമറ േമാഡ് വഴി സമൂഹമാധ്യമങ്ങളിൽ അതിവേഗ പങ്കിടൽ സാധ്യമാക്കും. യു.പി.െഎ (യൂനിഫൈഡ് പേമെൻറ് ഇൻറർഫേസ്) സഹായത്താൽ സാംസങ് പേ മിനി വഴി പണമിടപാടും എളുപ്പത്തിലാക്കുന്നു.
അരണ്ട വെളിച്ചത്തിലും തെളിച്ചമുള്ള ചിത്രങ്ങൾ എടുക്കാൻ കഴിയുന്ന കാമറകളാണ്. 1080x1920 പിക്സൽ ഫുൾ എച്ച്.ഡി റസലൂഷനുള്ള 5.7 ഇഞ്ച് ഡിസ്േപ്ല, നാല് ജി.ബി റാം, 2.39 ജിഗാ ഹെർട്സ് എട്ടുകോർ മീഡിയടെക് പ്രോസസർ, മുന്നിലും പിന്നിലും എൽ.ഇ.ഡി ഫ്ലാഷുള്ള 13 മെഗാപിക്സൽ വീതമുള്ള കാമറകൾ, ഇരട്ട സിം, ഹോം ബട്ടണിൽ വിരലടയാള സെൻസർ, ആൻഡ്രോയിഡ് 7.0 നഗറ്റ് ഒ.എസ്, 256 ജി.ബി കൂട്ടാവുന്ന 32 ജി.ബി ഇേൻറണൽ മെമ്മറി, ഫോർജി വി.ഒ.എൽ.ടി.ഇ, ബ്ലൂ ടൂത്ത്, 3.5 എം.എം ഒാഡിയോ ജാക്, 3300 എം.എ.എച്ച് ബാററ്റി, കറുപ്പ്, സ്വർണം നിറങ്ങൾ എന്നിവയാണ് പ്രത്യേകതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.