സോൾ: നോട്ട് 7 സൃഷ്ടിച്ച പ്രതിസന്ധികൾ മറികടക്കാൻ ഗാലക്സി സിരീസിലെ പുത്തൻ ഫോണുമായി സാംസങ്ങ് എത്തുന്നു. നോട്ട് 7 മൂലം സാംസങ്ങിനുണ്ടായത് 30% നഷ്ടമാണ്. നഷ്ടപ്രതാപം വീണ്ടെടുക്കാൻ പുതിയ ഫോണിലുടെ സാധിക്കുമെന്നാണ് സാംസങ്ങ് കണക്കുകുട്ടുന്നത്. സാംസങ്ങിെൻറ പെരുമക്കൊത്ത ഫീച്ചറുകളാണ് പുതിയ ഫോണിലുണ്ടാവുകയെന്ന് ഫോണിനെകുറിച്ച് പുറത്തു വരുന്ന ആദ്യഘട്ട സൂചനകൾ തെളിയിക്കുന്നു. സാംസങ്ങ് മൊബൈൽ കമ്യൂണിക്കേഷൻസ് വൈസ് പ്രസിഡൻറ് ലീ കിയോങ് ടായാണ് ഫോണിനെ കുറിച്ച പ്രാഥമിക വിവരങ്ങൾ പുറത്ത്വിട്ടത്.
ആകർഷക ഡിസൈനാണ് സാംസങ്ങ് ഫോണിനായി നൽകിയിരിക്കുന്നത്. മികച്ച ക്യാമറയായിരിക്കും ഫോണിെൻറ മറ്റൊരു പ്രത്യകത. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സംവിധാനമാണ് ഫോണിെൻറ പുതിയ ഫീച്ചർ. ആപ്പിളിെൻറ വോയസ് അസിസറ്റൻറ് സിസ്റ്റമായി സിരി നിർമ്മിച്ച വിവ ലാബാണ് സാംസങ്ങിെൻറ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സിസ്റ്റത്തിെൻറ നിർമാതാക്കൾ.
ഫോണിെൻറ കുടുതൽ വിവരങ്ങളിലേക്ക് സാംസങ്ങ് കടന്നിലെങ്കിലും S8െൻറ ഫീച്ചേഴസിനെ കുറിച്ചുള്ള സുചനകൾ പുറത്തു വന്നു കഴിഞ്ഞു. 5.5 ഇഞ്ചിെൻറ 4K ഡിസ്േപ്ലയാണ് ഗാലക്സി എസ് 8നുണ്ടാവുക. 806ppiയുടെ പിക്സൽ ഡെൻസിറ്റിയും ഉണ്ടാവും. 6ജീബി റാമുമായാണ് സാംസങ്ങിെൻറ ഇൗ കിടിലൻ ഫോണെത്തുന്നത്. 16,8 മെഗാപിക്ലുകളിലുള്ള ഇരട്ട ക്യാമറകളാവും എസ് 8നെൻറ പ്രത്യേകത. ഹോം സ്ക്രീൻ ബട്ടനിലെ ഫിംഗർ പ്രിൻറ് സ്കാനർ ആകും മറ്റൊരു സവിശേഷത. അങ്ങനെയെങ്കിൽ ഒപ്റ്റിക്കൽ ഫിംഗർ പ്രിൻറ് സ്കാനറുള്ള സാംസങ്ങിെൻറ ആദ്യ ഫോണാകും ഗാലക്സി s8.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.