30000 രൂപക്ക്​ പിക്​സൽ ഫോൺ; ഗൂഗ്​ൾ ഇത്​ രണ്ടും കൽപിച്ചോ...?

ഏറ്റവും മികച്ച കാമറ സ്​മാർട്​ഫോൺ എന്ന ലേബലിൽ ഗൂഗ്​ൾ അവതരിപ്പിച്ച പിക്​സൽ ഫോൺ, ആദ്യ മോഡലുകൾ തൊട്ട്​ ആ പാരമ്പര്യം കോട്ടം തട്ടാതെ സൂക്ഷിക്കുന്നുണ്ട്​. എന്നാൽ, തൊട്ടാൽ പൊള്ളുന്ന വിലയായതിനാൽ പലരും ഗൂഗ്​ളിൻെറ ഫോണുകളിൽ നിന്ന്​ അകലം പാലിക്കുന്ന കാഴ്​ചയായിരുന്നു. ആപ്പിൾ അവരുടെ പ്രീമിയം ഫ്ലാഗ്​ഷിപ്പുകൾക്ക്​ ഈടാക്കുന്ന വില, ഗൂഗ്​ൾ പിന്തുടരുന്നതാണ്​ ഇതുവരെ കണ്ടത്​.

ഏറ്റവും അവസാനം പുറത്തിറങ്ങിയ പിക്​സൽ 4, 4 എക്​സ്.എൽ എന്നീ മോഡലുകൾക്ക്​ അമേരിക്കയിൽ വില ഒരു ലക്ഷത്തിലധികം വരും. ഇന്ത്യയിൽ ഇറക്കാത്ത ഇരു മോഡലുകളും അമേരിക്കയിൽ ആപ്പിൾ ഫോണുകൾ ഉണ്ടാക്കിയ മൂന്നിലൊന്ന് തരംഗം പോലും സൃഷ്​ടിച്ചിട്ടില്ല എന്നാണ്​ വിപണി പറയുന്നത്​.

എന്നാൽ, ആൻഡ്രോയ്​ഡ്​ ഉപയോക്​താക്കളെ കയ്യിലെടുക്കാനായി ചെറിയ ബജറ്റിലൊതുങ്ങുന്ന രണ്ട്​ മോഡലുകൾ ലോകമെമ്പാടുമായി ഇറക്കാനൊരുങ്ങുകയാണ്​ ഗൂഗ്​ൾ. പിക്​സൽ 4 എ, പിക്​സൽ ​4എ എക്​സ്​.എൽ എന്നിവയാണവ. പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച്​ 30,000 രൂപയിൽ താഴെ മുതലായിരിക്കും ഇവയുടെ വില ആരംഭിക്കുക.

ഗൂഗ്​ൾ അവരുടെ പുതിയ ടെക്​നോളജി അവതരിപ്പിക്കാറുള്ള ​I/O ഇവൻറ്​ കോവിഡ്​ 19 ബാധയെ തുടർന്ന്​ നിർത്തലാക്കിയതിനാൽ പുത്തൻ മോഡലുകളെ കുറിച്ച്​ കൂടുതൽ അറിയാൻ എല്ലാവരും ഇനിയും കാത്തിരിക്കേണ്ടിവരും.

അതേസമയം, നേരത്തെ ലീക്കായ ഒരു വിഡിയോയിൽ വിശദീകരിച്ചത്​ പ്രകാരം, പിക്​സൽ 4എയുടെ ബേസിക്​ മോഡലിൽ സിംഗിൾ പഞ്ച്​ ഹോൾ കാമറയുള്ള 5.81 ഇഞ്ച്​ ഫുൾ എച്ച്​.ഡി എൽ.സി.ഡി ഡിസ്​പ്ലേയാണ്​.​ സ്​നാപ്​ഡ്രാഗൺ 730 പ്രൊസസറുമായി എത്തുന്ന മോഡലിൽ 3000 എം.എ.എച്ച്​ ബാറ്ററിയുമായിരിക്കും. പിറകിൽ ഒരു കാമറ മാത്രമാണ്​ നൽകിയിട്ടുള്ളത്​.

പിക്​സൽ ഫോണുകൾ ഏറെ പ്രചാരണം ലഭിച്ച്​ വിറ്റഴിയാൻ തുടങ്ങിയത്​ പിക്​സൽ 2, പിക്​സൽ 2 എക്​സ്​.എൽ എന്നീ മോഡലുകൾ ഇറങ്ങിയതിന്​ ശേഷമാണ്​. അതിൻറെ വിജയഗാഥ പിന്തുടർന്നെത്തിയ പികസൽ മൂന്നാം വകഭേദം പക്ഷെ വിപണിയിൽ പ്രതീക്ഷിച്ച ഓളമുണ്ടാക്കിയില്ല. അതോടെ മാർക്കറ്റിൻെറ സ്​പന്ദനം ഗൂഗ്​ൾ തിരിച്ചറിഞ്ഞെന്ന്​ തെളിയിച്ചുകൊണ്ട്​ വില കുറഞ്ഞ മിഡ്​റേഞ്ച്​ മോഡലുകളുമായി എത്തി.

ഗൂഗ്​ൾ പിക്​സൽ 3എ, പിക്​സൽ 3എ എക്​സ്​.എൽ എന്നിവയായിരുന്നു അത്​. എന്നാൽ 40000 രൂപയോളം വില വരുന്ന 3എ എക്​സ്​.എല്ലിന്​ കരുത്ത്​ പകരാൻ ഗൂഗ്​ൾ നൽകിയ പ്രൊസസറാക​ട്ടെ ക്വാൽകോമിൻെറ സ്​നാപ്​ഡ്രാഗൺ 670. ഷവോമി അവരുടെ 15000 രൂപക്ക്​ താഴെയുള്ള ഫോണുകളിൽ സ്​നാപ്​ഡ്രാഗൺ 675 അവതരിപ്പിച്ച സമയമായിരുന്നു അത്​.

പതിവുപോലെ കാമറ മാത്രം നോക്കുന്നവരുടെ നേരിയ ഒരു വിപണി പിടിച്ച്​ ബജറ്റ്​ മോഡൽ എന്ന്​ ഗൂഗ്​ൾ അവകാശപ്പെട്ട ‘എ’ സീരീസ്​ വിറ്റുപോയി. എന്നാൽ പുതിയ 4 എ സീരീസിൽ ബജറ്റ്​ കുറച്ചുകൂടി കുറയുന്നതോടെ കൂടുതൽ വിൽപ്പന തന്നെയാകും ഗൂഗ്​ൾ പ്രതീക്ഷിക്കുക. ഇന്ത്യയിൽ എത്താൻ സാധ്യതയുള്ള മോഡൽ രാജ്യത്തെ മാർക്കറ്റിൽ 30000 രൂപക്ക്​ താഴെ എത്തിയാൽ ഗംഭീര ‘കാമറ’ എന്ന ഒറ്റ ഫീച്ചറിൽ പിക്​സൽ ഫോണുകളുടെ ഇതുവരെ കാണാത്ത വിൽപനയായിരിക്കും നടക്കുക.

Tags:    
News Summary - google pixel 4a-technology news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.