ആപ്പിൾ അവരുടെ പുതിയ ഫ്ലാഗ്ഷിപ്പായ ഐഫോൺ 13 സീരീസ് ലോഞ്ച് ചെയ്തതോടെ ആൻഡ്രോയ്ഡ് ക്യാമ്പിലുള്ളവർ ഗൂഗ്ളിെൻറ പിക്സൽ 6 ഫോണുകൾക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ്. കമ്പനി നേരത്തെ ലോഞ്ച് ചെയ്തിരുന്ന സ്മാർട്ട്ഫോണുകളിൽ നിന്നെല്ലാം വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് പിക്സൽ ആറാമനെ ഗൂഗ്ൾ അവതരിപ്പിക്കുന്നത്.
ആപ്പിൾ അവരുടെ ഫോണുകളുടെ ഫീച്ചറുകളും ഡിസൈനും ഏറെ രഹസ്യമാക്കി വെക്കാൻ ശ്രദ്ധിക്കാറുണ്ടെങ്കിലും ഗൂഗ്ളിന് പലപ്പോഴായി അതിൽ പിഴവ് സംഭവിച്ചിട്ടുണ്ട്. ഇത്തവണയും പതിവ് തെറ്റിയില്ല. ഫോണിെൻറ ലോഞ്ച് ഇവൻറിന് മുന്നോടിയായി പിക്സൽ 6, 6 പ്രോ എന്നിവയുടെ ഔദ്യോഗിക പ്രൊഡക്ട് പേജുകൾ യു.കെ റീട്ടെയിലറായ കാർഫോൺ വെയർഹൗസ് അബദ്ധത്തിൽ ഓൺലൈനിൽ പോസ്റ്റ് ചെയ്തു. അപകടം മണത്തതോടെ ഉടൻ തന്നെ അവ നീക്കം ചെയ്തെങ്കിലും പ്രശസ്ത ടിപ്സ്റ്റർ ഇവാൻ ബ്ലാസിന് (ഇവ്ലീക്സ്) അവയുടെ സ്ക്രീൻഷോട്ടുകളെടുക്കാനുള്ള സമയം അപ്പോഴേക്കും ലഭിച്ചിരുന്നു. അദ്ദേഹം അത് ട്വിറ്ററിൽ പങ്കിടുകയും ചെയ്തു.
6.7 ഇഞ്ച് വലിപ്പമുള്ള വലിയ ഡിസ്പ്ലേയാണ് കൂട്ടത്തിലെ പ്രീമിയം ഫോണായ 6 പ്രോയുടെ പ്രധാന സവിശേഷത. അതിന് 120 ഹെർട്സ് റിഫ്രഷ് റേറ്റുമുണ്ടായിരിക്കും. ചോർന്ന സവിശേഷതകൾ അനുസരിച്ച് റിഫ്രഷ് റേറ്റ് സാഹചര്യത്തിന് അനുസരിച്ച് ഫോൺ തന്നെ 10 ഹെർട്സ് വരെ കുറയ്ക്കും. ഇത് ബാറ്ററി ലൈഫ് കൂടുതൽ ലഭിക്കുന്നതിന് സഹായിക്കുന്നതാണ്. LTPO (ലോ ടെംപറേച്ചർ പോളിക്രിസ്റ്റലിൻ ഓക്സൈഡ്) ഡിസ്പ്ലേ സാങ്കേതികവിദ്യയാണ് ഇതിന് സഹായിക്കുന്നത്.
എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത ഉയർന്ന ബാറ്ററി ലൈഫാണ്. 5G ഓണാക്കിയാലും ഉപകരണം ദിവസം മുഴുവൻ ബാറ്ററി ലൈഫ് നൽകും. ബാറ്ററി ടെസ്റ്റിംഗ് അനുസരിച്ച്, ഉപകരണം ശരാശരി 34 മണിക്കൂർ ബാറ്ററി ലൈഫാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് ഫോണിലേക്ക് ആളുകളെ ആകർഷിക്കാനുള്ള ഏറ്റവും പ്രധാന കാരണമായിരിക്കും.
ബോക്സിൽ ഗൂഗ്ൾ ഉൾപ്പെടുത്തുന്ന 30W പവർ അഡാപ്റ്റർ ഉപയോഗിച്ച് വെറും 30 മിനിറ്റിനുള്ളിൽ പിക്സൽ 6 പ്രോയെ 50% വരെ ചാർജ് ചെയ്യാൻ സാധിക്കും. കൂടാതെ, പുതിയ പിക്സൽ സ്റ്റാൻഡ് ഉപയോഗിച്ച് 23W ഫാസ്റ്റ് വയർലെസ് ചാർജിങ് പിന്തുണയും ഫോണിനുണ്ട്.
ഇവ കൂടാതെ, ലിസ്റ്റിംഗ് പിക്സൽ 6 പ്രോയുടെ ക്യാമറ സവിശേഷതകളും ലീക്കായ പ്രൊഡക്ട് ലിസ്റ്റിലുണ്ട്. വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിൽ 50 എംപി പ്രൈമറി ലെൻസ്, 12 എംപി അൾട്രാ-വൈഡ് സെൻസർ, 48 എംപി ടെലിഫോട്ടോ ലെൻസ് എന്നിവയുൾപ്പെടെ ട്രിപ്പിൾ ക്യാമറ സജ്ജീകരണം ഉൾപ്പെടും. ഇറേസർ മോഡ്, മോഷൻ മോഡ് തുടങ്ങിയ വിവിധ ക്യാമറ സവിശേഷതകളുമായാണ് ഈ ഉപകരണം വരുന്നത്.
ഗൂഗ്ളിെൻറ സ്വന്തം ടെൻസർ ചിപ്സെറ്റാണ് പിക്സൽ 6നും 6 പ്രോയ്ക്കും കരുത്തേകുന്നത്. സ്മാര്ട്ട്ഫോണിെൻറ പ്രകടനം കാര്യമായി പുതിയ ചിപ്സെറ്റ് വര്‍ദ്ധിപ്പിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇൻറര്‍നെറ്റ് കണക്ഷനില്ലാതെ സന്ദേശങ്ങളും വീഡിയോകളും വിവര്‍ത്തനം ചെയ്യാന്‍ പുതിയ ചിപ്പ് ഉപയോക്താക്കളെ സഹായിക്കും. 80 ശതമാനം വേഗതയേറിയ പ്രകടനം വാഗ്ദാനം ചെയ്യുന്ന ടെന്‍സര്‍ ചിപ്പ്, ആപ്പുകള്‍ വേഗത്തില്‍ ലോഡുചെയ്യാനും ഗെയിമിങ് പ്രവർത്തനങ്ങൾക്കും വേണ്ട പവര്‍ ലാഭിക്കുന്നു, അതിലൂടെ ബാറ്ററി ലൈഫ് കൂടുതൽ പ്രദാനം ചെയ്യുന്നു. അധിക സുരക്ഷയ്ക്കായി ടൈറ്റൻ എം 2 സുരക്ഷാ ചിപ്‌സെറ്റും ഉണ്ടാവും.
പിക്സൽ 6ന് 6.4 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. ഫോൺ 48 മണിക്കൂർ ബാറ്ററി ലൈഫ് നൽകുമെന്നാണ് ഗൂഗ്ൾ അവകാശപ്പെടുന്നത്. അതുകൊണ്ട് തന്നെ 6 പ്രോയേക്കാളും വലിയ ബാറ്ററിയായിരിക്കും 6ൽ എന്ന് അനുമാനിക്കാം. 50 എംപി പ്രൈമറി ലെൻസുള്ള ഡ്യുവൽ ക്യാമറ സജ്ജീകരണവുമായിട്ടാണ് പിക്സൽ 6 വരുന്നത്. അത് മുൻഗാമികളേക്കാൾ 150% കൂടുതൽ പ്രകാശം നൽകും. അതിനാൽ, വരാനിരിക്കുന്ന പിക്സലിന്റെ ക്യാമറകൾ ഉപയോഗിച്ച് ഉയർന്ന നിലവാരമുള്ള ലോ-ലൈറ്റ് ഷോട്ടുകൾ പകർത്താൻ ഉപയോക്താക്കൾക്ക് സാധിക്കും.
പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി രണ്ട് ഫോണുകളിലും IP68 റേറ്റിംഗും നൽകും. അഞ്ച് വർഷത്തെ മേജർ ആൻഡ്രോയ്ഡ് അപ്ഡേറ്റുകൾ ഫോണിൽ ലഭിക്കും. പൊതുവെ മറ്റ് കമ്പനികളുടെ ആൻഡ്രോയ്ഡ് ഫോണുകളിൽ രണ്ട് പ്രധാന അപ്ഡേറ്റുകളാണ് നൽകാറുള്ളത്. എന്നാൽ, ഗൂഗ്ൾ പിക്സൽ ഫോൺ വാങ്ങുന്നവർക്ക് അഞ്ച് വർഷത്തേക്കാണ് അപ്ഡേറ്റുകൾ വാഗ്ദാനം ചെയ്യുന്നത്. അതേസമയം, പിക്സൽ 6 സീരീസിെൻറ വില 54,500 രൂപയിലാണ് ആരംഭിക്കുന്നത് എന്ന സൂചനയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.