ഗൂഗിൾ പിക്​സൽ 7000 രൂപ വിലക്കുറവിൽ

മുംബൈ: ഗൂഗിളി​െൻറ ഏറ്റവും പുതിയ സ്​മാർട്ട്​ ഫോൺ ഗൂഗിൾ പിക്​സൽ 7000 രൂപ വിലക്കുറവിൽ ലഭ്യമാകുന്നു. എച്ച്​.ഡി.എഫ്​.സി ബാങ്ക്​ ക്രെഡിറ്റ്​ കാർഡ്​ ഉപയോഗിച്ച്​ ഫോൺ വാങ്ങുന്നവർക്കാണ്​ പുതിയ ഒാഫർ ലഭ്യമാവുക. ഒാൺലെൻ ഷോപ്പിങ്​ സൈറ്റായ ഫ്ലിപ്പ്​കാർട്ടും ഗൂഗിൾ പിക്​സലിന്​ ഒാഫറുമായി രംഗത്തെത്തിയിട്ടുണ്ട്​. 26000 രൂപവരെയുള്ള എക്​സേഞ്ച്​ ഒാഫറാണ്​ ഫ്ലിപ്പ്​കാർട്ട്​ പിക്​സലിനായി നൽകുന്നത്​.

ഒക്​ടോബർ 13നാണ്​ ഇന്ത്യയിൽ ഗൂഗിൾ പിക്​സൽ ഫോൺ അവതരിപ്പിച്ചത്​. അഞ്ചിഞ്ച്​ ഡിസ്​പ്ലേയാണ്​ ഫോണിനുള്ളത്​. 8 മെഗാപിക്​സലി​െൻറ മുൻക്യാമറയും 12.3 മെഗാപിക്​സലി​െൻറ പിൻക്യാമറയുമാണ്​ പുതിയ ഫോണിന്​. സോണിയുടെ ​െഎ.എം.എക്​സ്​179 സെൻസറാണ്​ ക്യാമറകളിലെ പ്രത്യേകത.  2770mah ബാറ്ററിയും 32/128 ജീ ബി സ്റ്റോറേജും ഫോണിനുണ്ട്​. 57000 രൂപയായിരുന്നു  വിപണിവില.
തങ്ങളുടെ നെക്​സസ്​  ശ്രേണിയിലുള്ള ഫോണുകൾ പിൻവലിച്ചാണ്​ പുതിയ പിക്​സൽ സീരിസ്​ വിപണിയിലവതിരിപ്പിച്ചത്​.

Tags:    
News Summary - Google Pixel smartphone available at a discount of Rs 7,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.