ഇതുവരെ പുറത്തിറങ്ങാത്ത ഗൂഗിളിെൻറ വിഖ്യാത സ്മാർട്ഫോൺ പിക്സലിെൻറ ഏറ്റവും പുതിയ പതിപ്പ് പിക്സൽ 3 XL റഷ്യയിൽ ചില ബ്ലാക്മാർക്കറ്റുകളിൽ ലഭ്യമാണെന്ന് റിപ്പോർട്ട്. ഒക്ടോബർ നാലിന് പുറത്തിറങ്ങേണ്ട മോഡലുകളാണ് പിക്സൽ 3 XLഉം പിക്സൽ 3യും. പ്രീ റിലീസ് യൂണിറ്റുകളാണ് 2000 ഡോളറോളം വിലയീടാക്കി ബ്ലാക്മാർക്കറ്റുകളിൽ വിൽക്കുന്നത്.
പിക്സൽ 3 XLെൻറ അൺബോക്സിങ് വീഡിയോ ഇപ്പോൾ യൂട്യൂബിൽ ലഭ്യമാണ്. ഒരു റഷ്യൻ ചാനലിലാണ് എച്ച്.ഡി ദൃശ്യമികവിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പല ടെക് വെബ് സൈറ്റുകളിലും പിക്സലിെൻറ ലീക്കായ ചിത്രങ്ങളും വ്യക്തത ഇല്ലാത്ത വീഡിയോകളും പ്രചരിച്ചിരുന്നെങ്കിലും ആദ്യമായാണ് ഒരു മുഴുനീള വീഡിയോ പുറത്തിറങ്ങുന്നത്.
1440x2960 പിക്സൽ റെസൊല്യൂഷനിലുള്ള 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് നോച്ച് ഡിസ്പ്ലേയാണ് പുതിയ പിക്സൽ 3 XLന്. ഇത് മറ്റ് മോഡലുകളളെ അപേക്ഷിച്ച് വളരെ വലിയ ഡിസ്പ്ലേയാണ്. ലോകത്തിലെ ഏറ്റവും മികച്ച കാമറയുള്ള ഫോൺ എന്ന ഖ്യാതി പിന്തുടരാൻ പുതിയ പിക്സൽ 3 XLന് 12.2 മെഗാ പിക്സൽ പിൻ കാമറ നൽകിയിട്ടുണ്ട്. ടുടോൺ ഡിസൈൻ തന്നെയാണ് പുതിയ വകഭേദത്തിനും നൽകിയത്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 845 പ്രൊസസറാണ് കരുത്ത് പകരുന്നത്. നാല് ജീബി റാം ആൻഡ്രോയ്ഡ് പൈ എന്നിവ അടങ്ങിയാണ് പുതിയ മോഡലിെൻറ വരവ്. ആൻഡ്രോയ്ഡ് 9 ഒാപറേറ്റിങ് സിസ്റ്റവുമായി വരുന്ന ആദ്യ സ്മാർട് ഫോൺ ആയിരിക്കും പിക്സൽ 3 XL.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.