കാലിഫോർണിയ: യു.എസ് കരിമ്പട്ടികയിൽപെടുത്തിയ ചൈനീസ് മൊബൈൽ ഫോൺ ഭീമൻ വാവെയ്യുട െ ആൻഡ്രോയ്ഡ് ഉപയോഗം ഗൂഗ്ൾ തടയുന്നു. ആൻഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റത്തിെ ൻറ അപഡേറ്റ്സുകൾ ഉപയോഗിക്കുന്നതിനും ചിപ്പുകൾ നൽകുന്നതിനും വിലക്കേർപ്പെടുത് താനാണ് ഗൂഗ്ളിെൻറ നീക്കം.
യു.എസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിെൻറ ഭാഗമായി വാവെയ്യെ കരിമ്പട്ടികയിൽപെടുത്തുകയാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. വിദേശ പ്രതിയോഗികളുടെ സേവനങ്ങൾ നിർത്തലാക്കുന്നതിെൻറ ഭാഗമാണെന്ന് വ്യക്തമാക്കിയായിരുന്നു ഈ നടപടി.
ഓപൺ സോഴ്സ് ലൈസൻസിലൂടെ ആൻഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കാൻ വാവെയ്ക്ക് സാധിക്കുമെങ്കിലും ഗൂഗ്ളിെൻറ തീരുമാനത്തിലൂടെ അപ്ഡേറ്റുകൾ നിലക്കുന്നതോടെ സാങ്കേതിക സഹായവും ആൻഡ്രോയ്ഡ്-ഗൂഗ്ൾ സർവിസസ് സഹകരണത്തിലൂടെ ലഭിക്കുന്ന പിന്തുണയും നഷ്ടമാവും. നിലവിൽ ഗൂഗ്ൾ പ്ലേ സ്റ്റോറും മാപ്സും ജി-മെയിലുമൊന്നും വാവെയ് ഫോണുകളിൽനിന്ന് അപ്രത്യക്ഷമാവില്ലെങ്കിലും അടുത്ത വേർഷനുകളിൽ ഇവയൊന്നും ചൈനക്ക് പുറത്തുള്ള വാവെയ് ഫോണുകളിൽ ലഭ്യമാവില്ല.
വാവെയ് കൂടുതലായി ഉപയോഗിക്കുന്ന ചിപ്പുകളെല്ലാം യു.എസ് നിർമിതമാണ്. ഇൻറൽ, സിലിൻസ്, ബ്രോഡ്കോം, ക്വാൽകോം തുടങ്ങിയവയെല്ലാം യു.എസ് സർക്കാറിെൻറ തീരുമാനത്തിെൻറ പശ്ചാത്തലത്തിൽ വാവെയ്ക്ക് ചിപ്പുകൾ നൽകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.