ജി.എസ്​.ടി: ആപ്പിൾ ഫോണുകളുടെ വില കുറച്ചു

ന്യൂഡൽഹി: ജി.എസ്​.ടി നിലവിൽ വന്നതോടെ ആപ്പിൾ ​െഎഫോണുകളുടെ വില കുറച്ചു. വിവിധ മോഡലുകൾക്ക്​ നാല്​ ശതമാനം മുതൽ 7.5 ശതമാനം വരെ വിലക്കുറവാണ്​ വരുത്തിയിരിക്കുന്നത്​. 

ആപ്പിളി​​െൻറ വെബ്​സൈറ്റ്​ നൽകുന്ന റിപ്പോർട്ടുകളുനസരിച്ച്​ ​െഎഫോൺ 7 പ്ലസ്​ 256 ജി.ബി മോഡലിന്​ 85,400 രൂപയാണ്​ നിലവിലെ വില. മുമ്പ്​ ഇത്​ 92,000 രൂപയായിരുന്നു. ​െഎഫോൺ 6 എസ്​ 32 ജി.ബി മോഡലിന്​ 46,900 രൂപയാണ്​ വില. 6.2 ശതമാനം കുറവാണ്​ 6 എസി​​െൻറ വിലയിൽ ആപ്പിൾ വരുത്തിയിരിക്കുന്നത്​. 

​െഎഫോൺ എസ്​.ഇ 32 ജി.ബി മോഡലിന്​ 26,000 രൂപയും 128 ജി.ബി മോഡലിന്​ 35,000 രൂപയുമാണ്​ വില. ഇറക്കുമതി ചെയ്​തിരുന്ന മൊബൈൽ ഫോണുകൾക്ക്​ മുമ്പ്​ ചുമത്തിയിരുന്ന നികുതിയേക്കാളും കുറവാണ്​ ജി.എസ്​.ടിയിൽ ചുമത്തുന്നത്​. ഇതാണ്​ ആപ്പിൾ ഫോണുകളുടെ വില കുറയാൻ കാരണമെന്നാണ്​ സാമ്പത്തിക വിദഗ്​ധരും അഭിപ്രായപ്പെടുന്നത്​.

നേരത്തെ ആപ്പിൾ എസ്​.ഇയുടെ അസംബ്ലിങ്​ കമ്പനി ഇന്ത്യയിൽ ആരംഭിച്ചിരുന്നു. ബംഗ്​ളൂരുവിലെ നിർമാണശാലയിലാണ്​ ആപ്പിൾ ഫോണി​​െൻറ നിർമാണം നടത്തുന്നത്​. മെയ്​ഡ്​ ഇൻ ഇന്ത്യ ​െഎഫോണുകൾ വിപണിയിലെത്തുന്നത്​ ആപ്പിൾ ഫോണുകളുടെ വില കുറയുന്നതിന്​ കാരണമാവുമെന്ന്​ പ്രതീക്ഷിച്ചിരു​ന്നെങ്കിലും അത്​ സംഭവച്ചിരുന്നില്ല.

Tags:    
News Summary - GST APPLE PRICE SLASHED

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.