ഇന്ത്യയിൽ നിർമിച്ച ചൈനീസ് ഫോണുകൾ അത്ര പുതുമയല്ലെങ്കിലും ജി.എസ്.ടിയുടെ കാലത്തെ നേട്ടങ്ങൾ കൊയ്യാൻ ‘മേഡ് ഇൻ ഇന്ത്യ’മുദ്ര വിദേശകമ്പനികൾക്ക് ഉപകാരപ്രദമാണ്. ജി.എസ്.ടി വന്നതോടെ വിദേശനിർമിത ഫോണുകളുടെ വിലയും കൂടിയിട്ടുണ്ട്. ഹ്വാവെ, ഷിയോമി, ആപ്പിൾ, ഒപ്പോ, ലിനോവോ, വിവോ എന്നിവ തദ്ദേശീയമായി ഫോൺ കൂട്ടിയിണക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
കഴിഞ്ഞവർഷം ഒക്ടോബറിൽ എത്തിയ ഹ്വാവെ ഹോണർ ഹോളി 3 ആണ് ഹ്വാവെയുടെ ആദ്യ ഇന്ത്യൻ നിർമിത ഫോൺ. അതിനെ ഇപ്പോൾ പരിഷ്കരിച്ച് ‘ഹ്വാവെ ഹോണർ ഹോളി 3 പ്ലസ്’ എന്ന പേരിൽ എത്തിക്കുകയാണ്. 12,999 രൂപ വില. മൂന്ന് ജി.ബി റാം, 32ജി.ബി ഇേൻറണൽ മെമ്മറി, 1280X720 പിക്സൽ എച്ച്.ഡി റസലൂഷനുള്ള അഞ്ചര ഇഞ്ച് ഡിസ്പ്ലേ, 178 ഡിഗ്രി കാഴ്ചാനുഭവം.
പിൻ കവറിൽ ത്രീഡി ടെക്സ്ചർ, ആൻഡ്രോയിഡ് 6.0 മാർഷ്മലോ ഒ.എസ്, ഇരട്ട സിം, ഫോർജി വി.ഒ.എൽ.ടി.ഇ, 1.2 ജിഗാഹെർട്സ് എട്ടുകോർ കിരിൻ 620 പ്രോസസർ, 13 മെഗാപിക്സൽ ബാക് സൈഡ് ഇല്യൂമിനഷേൻ സിമോസ് പിൻകാമറ, എട്ട് മെഗാപിക്സൽ മുൻകാമറ, 3100 എം.എ.എച്ച് ബാറ്ററി, വൈ^ഫൈ ഡയറക്ട്, ബ്ലൂടൂത്ത് 4.0,168 ഗ്രാം ഭാരം എന്നിവയാണ് പ്രത്യേകതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.