വാഷിങ്ടൺ: ഇലക്ട്രോണിക്സ്, മൊബൈൽ കമ്പനിയായ വാവെയ് അമേരിക്കൻ കോടതിയിൽ നൽ കിയ കേസിൽ കമ്പനിയെ പിന്തുണച്ച് ചൈന. വാവെയ്ക്ക് എതിരായ നീക്കം വെറും നിയമനടപടിയല്ലെന്നും രാഷ്ട്രീയപ്രേരിതമാണെന്നും വിദേശമന്ത്രി വാങ് യി വ്യക്തമാക്കി.
ചൈനീസ് വ്യവസായത്തെ രക്ഷിക്കാൻ എന്തു നടപടിയും സ്വീകരിക്കുെമന്നും വാർഷിക പാർലമെൻററി യോഗത്തിനിടെ നടത്തിയ വാർത്തസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. തങ്ങളുടെ ഉൽപന്നങ്ങൾക്ക് അമേരിക്കയിൽ വിലക്ക് ഏർപ്പെടുത്തിയതിനെതിരെ വാവെയ് കഴിഞ്ഞ ദിവസമാണ് യു.എസ് കോടതിയെ സമീപിച്ചത്. ഉൽപന്ന വിലക്കിന് പുറമേ, ഇറാൻ ഉപരോധം ലംഘിച്ചുവെന്ന് ആരോപിച്ച് ചീഫ് ഫിനാൻഷ്യൽ ഒാഫിസർ മെങ് വാൻസുവിനെതിരെയും അമേരിക്ക നടപടിക്കൊരുങ്ങുന്നുണ്ട്.
അമേരിക്കയുടെ നിർദേശപ്രകാരം കാനഡ അറസ്റ്റ് ചെയ്ത മെങ്ങിനെ യു.എസിലേക്ക് നാടുകടത്താനുള്ള നിയമനടപടികൾ തുടങ്ങിക്കഴിഞ്ഞു. ഇതിനെതിരെ മെങ് വാൻസു കാനഡയിൽ േകാടതിയെ സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.