ആൻഡ്രോയിഡിെൻറ കണ്ണിൽപെട്ടിട്ടും ആപ്പിൾ മാത്രമാണ് സ്വന്തം ഓപറേറ്റിങ് സിസ്റ്റം (ഐ.ഒ.എസ്) കൊണ്ട് അല്ലലില് ലാതെ ജീവിച്ചുപോകുന്നത്. ഒരിക്കൽ സാംസങ് ബഡാ ഒ.എസിലൂടെയും പിന്നെ ടൈസൺ ഒ.എസിലൂടെയും ഒന്നു പരിശ്രമിച്ചെങ്കിലും ആ ൻഡ്രോയിഡിന് മുന്നിൽ മുട്ടുമടക്കേണ്ടിവന്നു. ഏറെക്കാലം സ്വന്തം വിൻഡോസ് ഒ.എസിലൂടെ പിടിച്ചുനിന്ന മൈക്രോസോഫ ്റ്റും ഒടുവിൽ അടിയറവുപറഞ്ഞു. ഇപ്പോൾ മൈക്രോസോഫ്റ്റ് തന്നെ പഴയ മൊബൈൽ ഓപറേറ്റിങ് സിസ്റ്റം മറന്നമട്ടാണ്.
< p>ആ ഒ.എസ് ഉപയോഗിച്ചിരുന്ന േനാക്കിയ ആകട്ടെ ഇപ്പോൾ ആൻേഡ്രായിഡ് ഫോണുകൾ നിരനിരയായി ഇറക്കുകയുമാണ്. ബ്ലാക്ബെറ ി ഒ.എസിെൻറയും ഫയർഫോക്സ് ഒ.എസിെൻറയും വിധി അതുതന്നെയായിരുന്നു. 2014ൽ ആമസോൺ ഇറക്കിയ ഫയർ ഒ.എസിലുള്ള ഫയർഫോണുകളു ം നിലംതൊട്ടില്ല. ഈ സാഹചര്യത്തിലാണ് ചൈനീസും കമ്പനി വാവെയിയും ഗൂഗ്ളും തമ്മിൽ നേർക്കുനേർ പടപ്പുറപ്പാട്. കീശക് കൊതുങ്ങുന്ന വിലയും ഉപയോഗിക്കാൻ സങ്കീർണതകൾ ഇല്ലാത്തതുമാണ് ഭൂരിഭാഗം പേരും ആൻഡ്രോയിഡിനെ കൂടെക്കൂട്ടാൻ കാരണ ം.എല്ലാം അപ്രതീക്ഷിതം
യു.എസ് ഏർപ്പെടുത്തിയ വിലക്കും ഗൂഗ്ളിെൻറ ആൻഡ്രോയിഡ് ഓപറേറ്റിങ് സിസ്റ് റം നൽകാതിരിക്കലും ചൈനീസ് കമ്പനി വാവെയിയെ കൊണ്ടുചെന്നെത്തിച്ചത് പുതിയ ഓപറേറ്റിങ് സിസ്റ്റം നിർമിതിയിലേക്കാണ്. യു.എസ് ചിപ് കമ്പനി ബ്രോഡ്കോം ചിപ് നിഷേധിക്കുകകൂടി ചെയ്തതോടെ സ്വന്തമായി കിരിൻ 985 പ്രൊസെസറും വാവെയ് നിർമിച്ചു. ഇത് ആഗസ്റ്റ് അവസാനം ഔദ്യോഗികമായി അവതരിപ്പിക്കും. നേരേത്തതന്നെ ഹൈസിലിക്കോൺ കിരിൻ എന്ന പേരിൽ േപ്രാസസർ വാവെയ് ഉണ്ടാക്കുന്നുണ്ട്. യൂറോപ്പിൽ ആർക്ക് ഒ.എസ് എന്നും ചൈനയിൽ ഹോങ്മെങ് എന്നും അറിയപ്പെടുന്ന ഒ.എസ് കരുത്തേകുന്ന വാവെയ് മേറ്റ് 30 പരമ്പര ഫോണുകൾ ഒക്ടോബറിൽ ചൈനീസ് വിപണിയിലെത്തിക്കാനാണ് ശ്രമം. ആഗോളതലത്തിൽ 2020ലും രംഗത്തിറക്കും. അതിനിടെ, റഷ്യയുടെ ഒേറാറ (Avrova) ഒ.എസ് ഉപയോഗിക്കുന്നത് സംബന്ധിച്ച് റഷ്യൻ വാർത്താവിനിമയ മന്ത്രാലയവുമായും ചർച്ച തുടങ്ങിയിട്ടുണ്ട്.
ഏഴു വർഷം മുേമ്പ തുടങ്ങി
2012ല്‍ കമ്പനിക്ക് സ്മാർട്ട്ഫോണ്‍ വിപണിയില്‍ അഞ്ച് ശതമാനം മാത്രം സാന്നിധ്യം ഉണ്ടായിരുന്നപ്പോൾ മുതലേ സ്വന്തം ഓപറേറ്റിങ് സിസ്റ്റം പുറത്തിറക്കാന്‍ വാവെയ് ശ്രമിച്ചിരുന്നു. രഹസ്യമായാണ് നിർമാണമെന്നുമാത്രം. പേരിട്ടിട്ടില്ലായിരുന്നു. വാവെയിയുടെ ഓപറേറ്റിങ് സിസ്റ്റം ആൻഡ്രോയിഡിെൻറയും ഐ.ഒ.എസിെൻറയും സങ്കരമായിരിക്കുമെന്നാണ് സൂചന. പുതിയ ഓപറേറ്റിങ് സിസ്റ്റത്തിെൻറ മൈക്രോകേണല്‍ (microkernel) ആയാസകരവും ചടുലവുമാണെന്നാണ് റിപ്പോർട്ടുകള്‍.
ചൈനയിൽ ലക്ഷക്കണക്കിന് ഫോണുകളിൽ ഹോങ്മെങ് ഒ.എസ് പരീക്ഷണഘട്ടത്തിലാണ്. ടെൻസെൻറ്, ഷേവാമി, ഒപ്പോ, വിവോ തുടങ്ങിയ കമ്പനികളും തങ്ങളുടെ ഫോണുകളിൽ ഹോങ്മെങ് പരീക്ഷിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ ട്രേഡ്മാർക്കിന് അപേക്ഷിച്ചു. സ്മാർട്ട്ഫോണുകൾക്കു പുറമേ, കമ്പ്യൂട്ടർ, ടിവി, കാർ തുടങ്ങിയവയിലും പ്രവർത്തിക്കുന്ന ഹോങ്മെങ്ങിന് ആൻഡ്രോയിഡിനെക്കാൾ 60 ശതമാനം വേഗമുണ്ടെന്നാണ് റിപ്പോർട്ട്. എന്നാല്‍, അമേരിക്കയുടെ ഉപരോധം പിൻവലിക്കപ്പെട്ടാല്‍ ഈ ഒ.എസ് ഉലകം കാണാൻ സാധ്യതയില്ല.
മറികടക്കാൻ തടസ്സമേറെ
കരുത്തേറിയ ഗവേഷണ, വികസന സൗകര്യങ്ങളും വിഭവലഭ്യതയും ഉള്ളതിനാൽ വാവെയിക്ക് പുതിയ ഒ.എസ് നിർമിക്കാൻ നിഷ്പ്രയാസം കഴിയും. ആൻഡ്രോയിഡിനെ അനുകരിച്ച് ആമേസാൺ ഫയർ ഒ.എസ് സൃഷ്ടിച്ചതുപോലെ ആൻഡ്രോയിഡ് ഓപൺ േസാഴ്സ് പ്രോജക്ട് അടിസ്ഥാനമാക്കിയാണ് നിർമാണമെന്നാണ് സൂചന. ഈ ഓപൺ സോഴ്സ് പ്രോജക്ട് അടിസ്ഥാനമായ സ്മാർട്ട്ഫോണുകൾക്ക് പുതിയ ഉപഭോക്തൃ അനുഭവങ്ങളോ സംവിധാനങ്ങളോ സ്വീകരിക്കാൻ ശേഷിയുണ്ടാവില്ല. ഗൂഗ്ൾ സർവിസുകൾ ഒന്നും അവയിൽ ലഭ്യമാവില്ല. പുതിയ ഓപറേറ്റിങ് സിസ്റ്റം സുരക്ഷിതമാവാനും സമയമെടുക്കും. കണ്ടുപരിചയിച്ചത് ഭൂരിഭാഗവും ഗൂഗ്ൾ ആപ്പുകൾ. അതിൽതന്നെ യൂ ട്യൂബ്, ഫേസ്ബുക്ക് അടക്കമുള്ളവ പലതും പുതിയ ഒ.എസുകളിൽ ഉണ്ടാവില്ല.
ആൻഡ്രോയിഡ് പ്ലേ സ്റ്റോറിൽ കാണുന്ന ആപ്പുകളെല്ലാം മറ്റ് ഒ.എസുകൾക്ക് ആപ് െഡവലപ്പർമാർ നിർമിച്ചുനൽകാറുമില്ല. വാവെയിയുടെ പുതിയ ഒ.എസിന് ആപ്പുകൾ നിർമിക്കുന്നത് പ്രമുഖ ആപ് നിർമാതാക്കളുടെ ആശങ്ക കൂട്ടുന്നതാണ്. കാരണം, അവരെല്ലാം യു.എസിലാണ് സ്ഥിതിചെയ്യുന്നത്. അതുംേപാട്ടെ, വാട്സ്ആപ് അടക്കമുള്ള ആപ്പുകൾ നിർമിച്ചു നൽകണമെങ്കിൽ പുതിയ ഒ.എസിന് 10 ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ടാവണം. ഇനി ചൈനീസ് മാർക്കറ്റിനായി മറ്റ് കമ്പനികൾ ആപ്പുകൾ നിർമിച്ചാൽ ആ രാജ്യത്തെ സ്വകാര്യത, സുരക്ഷ, ബൗദ്ധികസ്വത്തവകാശം തുടങ്ങിയ വിലങ്ങുതടികൾ ഏറെയാണ്.
എന്നാൽ, പുതിയ ഒ.എസ് നിർമിച്ചിറക്കുക വാവെയിക്ക് ചൈനയിൽ എളുപ്പമാണ്. കാരണം അവിടെ ഗൂഗ്ളിെൻറ കോർ സേവനങ്ങളും ആപ്പുകളും ഇപ്പോൾതന്നെ നിരോധിച്ചിരിക്കുകയാണ്. അതിനാൽ ചൈനീസ് ആപ് നിർമാതാക്കൾക്ക് ഹോങ്മെങ് ഒ.എസിന് ആപ്പുകൾ നിർമിച്ചുനൽകാൻ ഒരു തടസ്സവുമില്ല. എന്നാൽ യൂറോപ്പിൽ, മൂന്ന് പ്രധാന കമ്പനികളിൽ ഒന്നായ വാവെയിക്ക് ജനപ്രിയ ആപ്പുകളായ ജി-മെയിൽ, യൂട്യൂബ് എന്നിവയില്ലാത്ത സ്മാർട്ട്ഫോൺ വിൽക്കുക ദുഷ്കരമാണ്.
വിലക്കിെൻറ നഷ്ടം
ഉപഭോക്തൃ വിവരം, ലൊക്കേഷൻ ഡാറ്റ തുടങ്ങിയ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തുമെന്ന ഭീതിയിൽ വാവെയിയുമായുള്ള ഇടപാടുകൾ അവസാനിപ്പിക്കാൻ മേയിലാണ് യു.എസ് സർക്കാർ അമേരിക്കൻ ടെക് കമ്പനികൾക്ക് നിർദേശം നൽകിയത്. ഇതോടെയാണ് വാവെയിയുടെയും ഉപവിഭാഗമായ ഓണറിെൻറയും ഫോണുകൾക്ക് ഗൂഗ്ൾ ആൻഡ്രോയിഡ് ഒ.എസ് പിന്തുണ പിൻവലിച്ചത്. വിലക്കിെൻറ പശ്ചാത്തലത്തിൽ 3000 കോടി ഡോളറിെൻറ നഷ്ടമുണ്ടാകുമെന്നാണ് വാവെയിയുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.