ജനുവരി 20 വരെ നടക്കുന്ന ഫ്ലിപ്കാർട്ടിലെ ബിഗ് സേവിങ്സ് ഡേ സെയിലിന്റെ ഭാഗമായി ആപ്പിൾ ഐഫോൺ 14ന് വമ്പൻ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഓഫർ സെയിലിലൂടെ ഫ്ലിപ്കാർട്ട് ആദ്യമായി ഐഫോൺ 14ന്റെ വില 70,000 രൂപയ്ക്ക് താഴെ കൊണ്ടുവന്നിരിക്കുകയാണ്.
ഐഫോൺ 14-ന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റ് 66,999 രൂപയ്ക്ക് സ്വന്തമാക്കാം, യഥാർത്ഥ വിലയായ 79,900 രൂപയിൽ നിന്ന് വലിയ ഡിസ്കൗണ്ടാണ് ഇപ്പോൾ ലഭിക്കുന്നത്. ഇതിനുപുറമെ, സിറ്റി ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാർഡുള്ളവർക്ക് 10% കിഴിവ് ലഭിക്കും. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുള്ളവർക്ക് 1000 രൂപ അധിക കിഴിവിൽ ഏറ്റവും പുതിയ ഐഫോൺ വാങ്ങാം.
മറ്റ് സ്റ്റോറേജ് ഓപ്‌ഷനുകളിലും കിഴിവുണ്ട്. ഐഫോൺ 14 ന്റെ 256 ജിബി വേരിയന്റിന് 76,999 രൂപയും (യഥാർഥ വില 89,900 രൂപ) 512 ജിബി മോഡലിന് 96,999 രൂപയുമാണ് (യഥാർഥ വില 1,09,900 രൂപ) വില.
6.1 ഇഞ്ച് വലിപ്പമുള്ള OLED ഡിസ്‌പ്ലേയാണ് ഐഫോൺ 14ന് ആപ്പിൾ നൽകിയിരിക്കുന്നത്, കഴിഞ്ഞ വർഷത്തെ A15 ബയോണിക് ചിപ്‌സെറ്റാണ് കരുത്ത് പകരുന്നത്. 12MP ഡ്യുവൽ റിയർ ക്യാമറകൾ, 12MP സെൽഫി ഷൂട്ടർ, 5G പിന്തുണ തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.