വൺപ്ലസ് അവരുടെ ഫ്ലാഗ്ഷിപ്പ് ഫോണുകൾ മാർച്ച് 23ന് ആഗോളതലത്തിൽ ലോഞ്ച് ചെയ്യാനിരിക്കുകയാണ്. വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ എന്നീ മോഡലുകളാണ് കിടിലൻ സവിശേഷതകളുമായി എത്താൻ പോകുന്നത്. എന്നാൽ, ഇന്ത്യയിലെ വൺപ്ലസ് ഫാൻസ് കാത്തിരിക്കുന്നത് മറ്റൊരാളെയാണ്. 'വൺപ്ലസ് 9R 5ജി', ഈ പേരിൽ കമ്പനിയുടെ സി.ഇ.ഒ പീറ്റ് ലോ ഇന്ത്യയിലെത്തുമെന്ന് വാഗ്ദാനം ചെയ്ത ഫോണിന് പ്രത്യേകതകൾ ഏറെയാണ്.
ന്യൂസ്18ന് അനുവദിച്ച അഭിമുഖത്തിലാണ് ബജറ്റ് ഫ്ലാഗ്ഷിപ്പ് ഫോണായ വൺപ്ലസ് 9R 5ജിയെ കുറിച്ച് പീറ്റ് ലോ സൂചന നൽകിയത്. ഇന്ത്യയിലെ കസ്റ്റമർമാരെ മാത്രം ലക്ഷ്യമിട്ട് വരുന്ന 9R 5ജി ഒരു ബജറ്റ് ഗെയിമിങ് ഫോണായിരിക്കുമെങ്കിലും ഫ്ലാഗ്ഷിപ്പ് ഫീച്ചറുകളിൽ ഒട്ടും കുറവ് വരുത്താതെയായിരിക്കും ലോഞ്ച് ചെയ്യുക. 'പ്രീമിയം ടയർ സ്മാർട്ട്ഫോൺ കുറഞ്ഞ വിലയിലെത്തിക്കാനുള്ള ശ്രമമാണ് വൺപ്ലസ് 9R 5ജിയിലൂടെ നടത്തുന്നതെന്ന്' പീറ്റ് ലോ അഭിമുഖത്തിൽ പറയുന്നു.
പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് 5ജി പിന്തുണയുള്ള സ്നാപ്ഡ്രാഗണിന്റെ 865/870 എന്നിവയിൽ ഏതെങ്കിലും പ്രൊസസറായിരിക്കും വൺപ്ലസ് 9Rന് കരുത്ത് പകരുക. വൺപ്ലസ് 9, 9പ്രോ എന്നീ മോഡലുകൾ സ്നാപ്ഡ്രാഗണിന്റെ തന്നെ ഏറ്റവും പുതിയ 888 എന്ന ചിപ്സെറ്റുമായാണ് എത്തുന്നത്. അമോലെഡ് ഡിസ്പ്ലേയും 90Hz അല്ലെങ്കിൽ 120Hz സ്ക്രീൻ റിഫ്രഷ് റേറ്റും 9R -ൽ പ്രതീക്ഷിക്കാം.
ഗെയിമിങ് സെൻട്രിക് സ്മാർട്ട്ഫോണായതിനാൽ മികച്ച ഗെയിമിങ് കൺട്രോളുകളും ഡിസ്പ്ലേയും ശബ്ദവും പെർഫോമൻസും 9R-ലുണ്ടാവും. ആധുനിക സ്മാർട്ട്ഫോണുകളിലുള്ള ലേറ്റസ്റ്റ് ടെക്നോളജികളിൽ പലതും ഉൾപ്പെടുത്തി വില കുറച്ച് നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതേസമയം, വൺപ്ലസിന്‍റെ മറ്റ് രണ്ട് ഫ്ലാഗ്ഷിപ്പ് ഫോണുകളിലെ ചില ഫീച്ചറുകൾ 9R ൽ ഉണ്ടായിരിക്കില്ല. അത് പ്രധാനമായും കമ്പനി എടുത്തു പറയുന്ന Hasselblad കാമറകൾ തന്നെയാകും. 9ആർ 5ജി ഫോണിന്‍റെ വില അടുത്തയാഴ്ച്ച തന്നെ വൺപ്ലസ് പുറത്തുവിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.