സാൻഫ്രാൻസികോ: ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുന്നവരെയും ആതമഹത്യപ്രവണതയുള്ളവരെയും സഹായിക്കാനായി ഇൻസറ്റഗ്രാം പുതിയി ടൂൾ പുറത്തിറക്കി. പുതിയ ടൂൾ ഉപയോഗിച്ച് കൊണ്ട് സുഹ്യത്തുകളുമായി സംസാരിക്കാനോ ഹെൽപ്പ്ലെനുമായി ബന്ധപ്പെടാനോ സാധിക്കും. ആത്മഹത്യ പ്രവണതയുള്ളവർക്കും ഗുരുതരമായ പ്രശ്നങ്ങൾ നേരിടുന്നവർക്കും ഇൗ പുതിയ സംവിധാനം ഉപയോഗിക്കാവുന്നതാണ്.
അമേരിക്കയിലെയും ബ്രിട്ടനിലെയും യുണിവേഴ്സിറ്റികളുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങൾക്കു ശേഷമാണ് ഇത്തരത്തിലുള്ള ഒരു ടൂൾ ഇൻസ്റ്റഗ്രാം ഉണ്ടാക്കിയത്. സഹായം ആവശ്യമുള്ളവർക്ക് അതു നൽകുന്നതിനായി നിരവധി സന്നദ്ധസംഘടനകളുടെ സഹായത്തോടെ ഹെൽപ് ഗ്രൂപ്പുകളും കമ്പനി തയ്യാറാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.