ഇന്ത്യയുടെ ജി.ഡി.പി: ആപുകളുടെ സംഭാവന 1.4 ലക്ഷം കോടി

ന്യൂഡൽഹി: ഇൻറർനെറ്റ്​ അധിഷ്​ഠിതമാക്കി പ്രവർത്തിക്കുന്ന ആപുകൾ രാജ്യത്തി​​​െൻറ ജി.ഡി.പിക്ക് സംഭാവനയായി നൽകിയത്​​ 1.4 ലക്ഷം കോടി. 2015-2016 സാമ്പത്തിക വർഷത്തിലെ കണക്കുകളാണ്​ ഇപ്പോൾ പുറത്ത്​ വിട്ടിരിക്കുന്നത്​.

2020ൽ​ ജി.ഡി.പിയിലേക്കുള്ള ആപുകളുടെ സംഭാവന 18 ലക്ഷം കോടിയാവുമെന്നും റിപ്പോർട്ടുണ്ട്​. ഡൽഹി കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന ഇന്ത്യൻ കൗൺസിൽ ​ഫോർ​ ഇൻറർനാഷണൽ ഇക്കണോമിക്​സ്​ റിലേഷൻ എന്ന സ്ഥാപനവും ബ്രോഡ്​ബാൻഡ്​ ഇന്ത്യ ഫോറവും സംയുക്​തമായാണ്​ പഠനം നടത്തിയത്​.

ഇൻറർനെറ്റ്​ ഉപയോഗം മൊത്തത്തിൽ അടിസ്ഥാനമാക്കിയുള്ള പഠനമല്ല ഇത്​. സ്​മാർട്ട്​ഫോണിലെ ആപുകൾ മാത്രമാണ്​ പഠനത്തിന്​ ആധാരം. രാജ്യത്തെ 19 ടെലികോം സർക്കിളുകളെയും ഉൾപ്പെടുത്തിയാണ്​ പഠനം നടത്തിയതെന്ന്​ ഇൻറർനാഷണൽ ഇ​ക്കണോമിക്​സ്​ അറിയിച്ചു. 

Tags:    
News Summary - Internet-based apps can contribute 1.4 trillion-technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.