ഐഫോൺ 12 മിനിയുടെ ഉത്​പാദനം നിർത്താനൊരുങ്ങി ആപ്പിൾ; കാരണമിതാണ്​

ആപ്പിൾ, സ്​ക്രീൻ സൈസ്​ കുറഞ്ഞ ഒരു ​ഐഫോൺ മോഡൽ ഇറക്കുമെന്ന സൂചന ലഭിച്ചതോടെ ഫാൻസിന്​ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. വിപണിയിലുള്ള​ ഫ്ലാഗ്​ഷിപ്പ്​ ഫോണുകളെല്ലാം കൈയ്യിലൊതുങ്ങാത്ത വലിപ്പമായതിനാൽ എല്ലാ പ്രീമിയം ഫീച്ചറുകളുമടങ്ങിയ ഒരു കോംപാക്​ട് ഫോണായിരുന്നു ചിലരുടെ സ്വപ്​നം. ​ഒടുവിൽ കഴിഞ്ഞ വർഷം ​ഐഫോൺ 12 മിനി എന്ന മോഡൽ ഇറക്കി ആപ്പിൾ അതിന്​ പരിഹാരമുണ്ടാക്കി. 5.4 ഇഞ്ചാണ്​ 12 മിനിയുടെ വലിപ്പം. പുതിയ ബോക്​സി ഡിസൈനും കൂടി ചേർന്നതോടെ ഫോൺ സുന്ദരക്കുട്ടപ്പനായി മാറി എന്നും പറയാം.

​ഐഫോൺ 12, ​12 പ്രോ, 12 പ്രോ മാക്​സ്​ എന്നീ ഫോണുകൾക്കൊപ്പം 12 മിനിയും വിപണിയിലെത്തി. തുടക്കത്തിൽ കൗതുകം കാരണം മികച്ച ശ്രദ്ധ നേടിയെടുക്കാൻ മിനിക്ക്​ സാധിച്ചിരുന്നു. എന്നാൽ, ക്രമേണ മറ്റ്​ മോഡലുകൾ മാർക്കറ്റിൽ ചൂടപ്പം പോലെ വിറ്റുപോയെങ്കിലും 12 മിനിക്ക്​ മാത്രം ആവശ്യക്കാർ കുറയുകയായിരുന്നു. മറ്റ്​ മോഡലുകളെ അപേക്ഷിച്ച്​ വിലകുറവാണെന്ന ഗുണവും ആപ്പിളിനെ സഹായിച്ചില്ല, കമ്പനിയുടെ ഏറ്റവും കുറഞ്ഞ വിൽപ്പനയുള്ള മോഡലുകളിൽ ഒന്നായി ഐഫോൺ 12 മിനി മാറി. ആകെ വിൽപ്പനയിൽ ആറ്​ ശതമാനം മാത്രമാണ്​ 12 മിനിയുടെ സംഭാവനയെന്നും റിപ്പോർട്ടുകളുണ്ട്​.


ജെപി മോർഗൻ ചേസ് അവരുടെ ഏറ്റവും പുതിയ പ്രവചനങ്ങളിൽ ഐഫോൺ 12, ഐഫോൺ 12 മിനി ഉൽ‌പാദനം യഥാക്രമം 9, 11 ദശലക്ഷമായി കുറയുമെന്ന്​ വ്യക്​തമാക്കിയിട്ടുണ്ട്​​. ഐഫോൺ 12 മിനിയുടെ മാർക്കറ്റ്​ ഡിമാൻറ്​ ദുർബലമാണെന്നും ആഗോള വിൽപ്പന വളരെ കുറവാണെന്നും ജെപി മോർഗൻ ചേസി​െൻറ അനലിസ്റ്റ് വില്യം യംഗും സ്ഥിരീകരിച്ചു. 2021-​െൻറ രണ്ടാം പാദത്തിൽ ആപ്പിൾ, ഐഫോൺ 12 മിനിയുടെ ഉത്പാദനം നിർത്തലാക്കുമെന്നും വിശകലന വിദഗ്ധർ കൂട്ടിച്ചേർത്തു. ഐഫോൺ 12 പ്രോ മാക്‌സി​െൻറ വിൽപ്പന പ്രവചനം 11 ദശലക്ഷം യൂണിറ്റായി ഉയരുമെന്നും അവർ പറഞ്ഞു.

ഇതോടെ ഐഫോണി​െൻറ ചരിത്രത്തിൽ ഏറ്റവും ഹ്രസ്വകാലം കൊണ്ട്​ വിപണിയിൽ നിന്നും അപ്രത്യക്ഷമാവുന്ന ഫ്ലാഗ്​ഷിപ്പായി ഐഫോൺ 12 മിനി മാറും. മറുവശത്ത്, ആപ്പിൾ ഈ വർഷം പുതിയ ശ്രേണിയിൽ മറ്റൊരു ചെറിയ ഐഫോൺ മോഡൽ പുറത്തിറക്കാൻ പോകുന്നുവെന്നും ലോഞ്ച് ചെയ്യുന്നതിന് മുമ്പ് ചെറിയ ഫോണുകൾക്കുള്ള പോരായ്​മയായ ബാറ്ററി ലൈഫ് പോലുള്ള ചില കാര്യങ്ങൾ ശരിയാക്കുമെന്നും പ്രതീക്ഷിക്കുന്നു. 

Tags:    
News Summary - iPhone 12 mini production to be discontinued due to poor sales

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.