യൂട്യൂബർമാർക്ക്​ ഒരുമുഴം മുമ്പേ ഐഫോൺ 13 സീരീസി​െൻറ ഹാൻഡ്സ്​​-ഓൺ വിഡിയോയുമായി ആപ്പിൾ

20 ശതമാനത്തോളം വലിപ്പം കുറഞ്ഞ നോച്ചും പ്രോ മോഷൻ ഡിസ്​പ്ലേയും എ15 ബയോണിക്​ ചിപ്പുമടക്കം നിരവധി സവിശേഷതകളോടെ ഐഫോൺ 13 സീരീസ് പുറത്തിറക്കിയിരിക്കുകയാണ്​ ആപ്പിൾ. ലോകമെമ്പാടും ​ഫോണിന്​ വേണ്ടിയുള്ള പ്രീ-ഒാർഡർ ആരംഭിച്ചുകഴിഞ്ഞു. സെപ്​തംബർ 24 മുതൽ ​ഫോണി​െൻറ ഷിപ്പിങ്ങും തുടങ്ങും.

ഒൗദ്യോഗിക ലോഞ്ചിന്​ പിന്നാലെ, ആപ്പിൾ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കാറുള്ളത്​ ടെക്​ യൂട്യൂബർമാരുടെ അൺബോക്​സിങ്​, റിവ്യൂ വിഡിയോകൾക്കായാണ്​. അൺബോക്​സിങ്​ തെറാപ്പി, മിസ്​റ്റർ ഹൂസ്​ ദ ബോസ്​ (Mrwhosetheboss), എംകെബിഎച്ച്​ഡി, ബീബോം (Beebom), ഗീക്കി രഞ്​ജിത്​ തുടങ്ങിയ ആയിരക്കണക്കിന്​ ടെക്​ യൂട്യൂബ്​ ചാനലുകൾ ഐഫോൺ 13 സീരീസിലെ ഫോണുകളുടെ പെട്ടിതുറക്കാനായി കാത്തിരിക്കുകയാണ്​. എന്നാൽ, ആപ്പിളി​െൻറ നിയമമനുസരിച്ച്​ സെപ്​തംബർ 21 വരെ യൂട്യൂബർമാർ കാത്തിരിക്കേണ്ടതായി വരും.

അതിനിടെ ആപ്പിൾ അവരുടെ ഒഫീഷ്യൽ ചാനലിൽ ഐഫോൺ 13 മോഡലുകളുടെ ഹാൻഡ്​സ്​ ഒാൺ വിഡിയോ അപ്​ലോഡ്​ ചെയ്​തുകഴിഞ്ഞു. ഐഫോൺ 13 സീരീസി​െൻറ ഒരു ഗൈഡഡ് ടൂറാണ്​ ആപ്പിൾ ഒരുക്കിയിരിക്കുന്നത്​. അത്​ കമ്പനി ചിത്രീകരിച്ചിരിക്കുന്നത് കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ സ്ഥിതി ചെയ്യുന്ന ടവർ തിയേറ്റർ ആപ്പിൾ സ്റ്റോറിലാണ്​. ​

പുതിയ ഐഫോണുകളുടെ കാമറാ ശേഷി പ്രദർശിപ്പിക്കുകയാണ്​ ആപ്പിൾ. പ്രത്യേകിച്ചും, സിനിമാറ്റിക് മോഡ്, ഫോട്ടോഗ്രാഫിക് ശൈലികൾ, മാക്രോ ഫോട്ടോഗ്രാഫി തുടങ്ങിയ പുതിയ ക്യാമറ സവിശേഷതകളിലൂടെ വീഡിയോ നിങ്ങളെ നയിക്കുന്നു. പുതിയ ഐഫോണുകളുടെ ബിൽഡ്​ ക്വാളിറ്റിയും പ്രോമോഷനോടുകൂടിയ സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേയും വിഡിയോയിൽ എടുത്തുകാണിക്കുന്നുണ്ട്​. 

Full View

Tags:    
News Summary - iPhone 13 and iPhone 13 Pro Official Hands-on Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.