ഐഫോൺ 14 പ്ലസിന് വമ്പൻ കിഴിവുമായി ഫ്ലിപ്കാർട്ട്

ഇറങ്ങിയ സമയത്ത് പഴിയേറെ കേട്ടെങ്കിലും വലിയ ഡിസ്‍പ്ലേയും മികച്ച ബാറ്ററി ലൈഫുമുള്ള ഐഫോൺ, താരതമ്യേന കുറഞ്ഞ വിലയിൽ ആഗ്രഹിക്കുന്നവർക്ക് ഐഫോൺ 14 പ്ലസ് ഒരു അനുഗ്രഹമാണ്. കാരണം, ഐഫോൺ 14 പ്രോ മാക്സിന് ഒരു ലക്ഷത്തിലേറെ മുടക്കണം. 13 പ്രോ മാക്സിനും വലിയ വില നൽകേണ്ടി വരും. 6.7 ഇഞ്ച് വലിപ്പമുള്ള സൂപ്പർ റെറ്റിന എക്സ്.ഡി.ആർ ഡിസ്‍പ്ലേയാണ് 14 പ്ലസിന്. മികച്ച കാമറയും ഫോണിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.


89,900 രൂപയായിരുന്നു ഐഫോൺ 14 പ്ലസിന്റെ ലോഞ്ചിങ് പ്രൈസ്. എന്നാൽ, ഇപ്പോൾ ഫ്ലിപ്കാർട്ടിലൂടെ ഫോൺ 12,000 രൂപ കിഴിവിൽ വാങ്ങാൻ സാധിക്കും. 14 പ്ലസിന്റെ 128 ജിബി വേരിയന്റിന് 81,999 രൂപയാണ് ഇപ്പോഴത്തെ വില. എച്ച്.ഡി.എഫ്.സി (HDFC) ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുകയാണെങ്കിൽ 4,000 രൂപ തൽക്ഷണ ക്യാഷ്ബാക്ക് ലഭിക്കും. അതോടെ വില 77,999 രൂപയാകും.

ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിൽ നിങ്ങൾക്ക് 5% ക്യാഷ്ബാക്കും ലഭിക്കും. എക്സ്ചേഞ്ച് ചെയ്യാൻ നിങ്ങളുടെ കൈയ്യിൽ ഒരു ഫോൺ ഉണ്ടെങ്കിൽ, 23,000 രൂപ വരെ അധിക കിഴിവ് ലഭിക്കും.


മറ്റ് ഐഫോൺ 14 പ്ലസ് വേരിയന്റുകൾക്കും ഇതേ ഓഫർ നൽകിയിട്ടുണ്ട്. 256 ജിബി മോഡൽ 87,999 രൂപക്കും (യഥാർത്ഥ വില 99,900 രൂപ) 512 ജിബി മോഡൽ 1,07,999 രൂപയ്ക്കും (1,19,900 രൂപ) വാങ്ങാം.

ഐഫോൺ 14നും ഉണ്ട് ഓഫർ

നിങ്ങൾക്ക് സ്റ്റാൻഡേർഡ് ഐഫോൺ 14 മതിയെങ്കിൽ, അതിനും കിഴിവുണ്ട്. 128 ജിബി മോഡലിന് 68,999 രൂപയാണ് ഇപ്പോഴത്തെ വില (യഥാർത്ഥ വില, 79,900 രൂപ). 10,901 രൂപയുടെ കിഴിവാണ് ഐഫോൺ 14ന് നൽകിയിട്ടുള്ളത്. 256 ജിബി വേരിയന്റ് 10,901 രൂപ കിഴിവോടെ 78,999 രൂപയ്ക്ക് ലഭ്യമാണ്. 89,900 രൂപയായിരുന്നു യഥാർത്ഥ വില.

Tags:    
News Summary - iPhone 14 Plus Gets huge Discount on Flipkart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.