ടെക്​ ലോകത്തെ അമ്പരപ്പിക്കാൻ പത്താം വാർഷികത്തിൽ മൂന്ന്​ ഫോണുകളുമായി ആപ്പിൾ

കാലിഫോർണിയ: മൂന്ന്​ ഫോണുകളാവും പത്താം വാർഷികത്തോട്​ അനുബന്ധിച്ച്​ ആപ്പിൾ പുറത്തിറക്കുക എന്നാണ്​ പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്​. ​െഎഫോൺ 7/7 പ്ലസ്​ മോഡലുകളുടെ അപ്​ഡേറ്റ്​ വേർഷനുകളായ ​െഎഫോൺ 7 എസ്​/7 എസ്​ പ്ലസ്​ എന്നിവയാവും പ്രധാനമായും വിപണിയിലെത്തുന്ന  ഫോണുകൾ. ഇതിനൊപ്പം പത്താം വാർഷികത്തി​​െൻറ ഭാഗമായി ആപ്പിൾ ​െഎഫോൺ 8 ലോഞ്ച്​ ചെയ്യും.

4.7, 5.5, 5.8 ഇഞ്ച്​ എന്നിങ്ങനെ മൂന്ന്​ ഡിസ്​പ്ലേ സൈസുകളിലാവും ആപ്പിളി​​െൻറ പുതിയ ഫോണുകൾ . പൂർണമായും ഗ്ലാസിലാവും ​െഎഫോൺ എട്ടി​​െൻറ നിർമാണമെന്നും​ വാർത്തകളുണ്ട്​​. ​േകർവേഡ്​ ഒ.എൽ.ഇ.ഡി ഡി​സ്​പ്ലേയാവും ഫോണി​​െൻറ മുഖ്യ സവിശേഷത.

ഹോം ബട്ടന്​ പുതിയ ​െഎഫോണിൽ ആപ്പിൾ അന്ത്യം കുറിക്കു​െമന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. ടച്ച്​ സെൻസിറ്റീവായ ഡിജിറ്റൽ ബട്ടനാണ്​ പകരമെത്തുന്നത്​.സ്​ക്രീനിൽ തന്നെ ഫിംഗർ പ്രിൻറ്​ സ്​കാനറും പ്രതീക്ഷിക്കുന്നുണ്ട്​. ഇരട്ട ലെൻസോട്​ കൂടിയ കാമറയും ഫോണിനൊപ്പമുണ്ടാകും. ഒാഗ്​മ​െൻറഡ്​ റിയാലിറ്റിയുടെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്താനും ആപ്പിളിന്​ പദ്ധതിയുണ്ട്​.

​ആപ്പിളി​​െൻറ A11 ചിപ്പാണ്​ ​െഎഫോൺ എട്ടിന്​ ​ കരുത്ത്​ പകരുക. 32 ജി.ബി, 128 ജി.ബി, 256 ജി.ബി സ്​റ്റോറേജുകളാണ്​ പുതിയ ഫോൺലുണ്ടാവുക. വയർലെസ്സ്​ ചാർജർ, ​െഎറിസ്​ സ്​കാനർ എന്നിവ​ ഫോണിൽ ആപ്പിൾ ഉൾപ്പെടുത്തുമെന്നാണ്​​ വിവരം​.
 

Tags:    
News Summary - iphone 7 new features

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.