സാംസങ് ഗാലക്സി നോട്ട് 8 പുറത്തിറക്കിയതിന് പിന്നാലെ ആപ്പിൾ െഎഫോൺ 8നെ കുറിച്ചുള്ള കൂടുതൽ വാർത്തകൾ പുറത്തു വന്നു. െഎഫോണിെൻറ വിലയാണ് പുതുതായി പുറത്തു വന്ന വാർത്തകളിലെ ഹൈലൈറ്റ്. ന്യൂയോർക്ക് ടൈംസിെൻറ റിപ്പോർട്ടുകളനുസരിച്ച് എകദേശം 999 ഡോളറായിരിക്കും െഎഫോണിെൻറ അമേരിക്കൻ വിപണിയിലെ വില. എകദേശം 60,000 രൂപക്ക് മുകളിലാവും ഫോണിെൻറ ഇന്ത്യൻ വിപണിയിലെ വില.
െഎഫോണുകളിൽ ഉപയോഗിക്കുന്ന ടച്ച് െഎ.ഡി പുതിയ മോഡലിൽ ഉണ്ടാവില്ലെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ഇതിന് പകരം മുഖം തിരിച്ചറിയാൻ കഴിയുന്ന ഫേസ് െഎ.ഡി സംവിധാനമായിരിക്കും ആപ്പിൾ അവതരിപ്പിക്കുക. സാംസങ് പോലുള്ള എതിരാളികൾക്ക് പൂർണമായും വിജയം കൈവരിക്കാൻ കഴിയാത്ത മേഖലയിൽ വെന്നിക്കൊടി പാറിക്കാമെന്നാണ് ആപ്പിളിെൻറ കണക്ക് കൂട്ടൽ. ഇതിനൊപ്പം വയർലെസ്സ് ചാർജിങ് സംവിധാനവും ഉണ്ടാവും.
സ്മാർട്ട് കാമറ ഫീച്ചർ കൂടി ആപ്പിൾ അവതരിപ്പിക്കുന്നുണ്ട്. ഫോേട്ടായെടുക്കുേമ്പാൾ കാമറ ഒാേട്ടാമാറ്റിക്കായി എക്സ്പോഷർ, െഎ.എസ്.ഒ, ഫോക്കസ് എന്നിവ അഡ്ജസ്റ്റ് ചെയ്യുന്നതാണ് സ്മാർട്ട് കാമറ ഫീച്ചറെന്നാണ് റിപ്പോർട്ട്. 6.5 ഇഞ്ച് സൈസിലെത്തുന്ന റെറ്റിന ഡിസ്പ്ലേയും ഫോണിനൊപ്പമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.