കാലിഫോർണിയ: മൊബൈൽ ഫോൺ വിപണിയിൽ ഇപ്പോഴും സിംഗിൾ സിമ്മുമായി മോഡലുമായി എത്തുന്ന എക കമ്പനി ആപ്പിൾ മാത്രമാണ്. മറ്റ് മുൻ നിര മൊബൈൽ നിർമ്മാതക്കളെല്ലാം കളം മാറ്റിയപ്പോളും ആപ്പിൾ മാറിയില്ല. എന്നാൽ പല വിപണികളിലും ഇത് മൂലം തിരിച്ചടി നേരിട്ടതോടു കൂടി ആപ്പിളും കളം മാറ്റുകയാണ്. വൈകാതെ തന്നെ ആപ്പിളിെൻറ ഇരട്ട സിം മോഡൽ ഫോൺ പുറത്തിറങ്ങുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ.
ഫോബ്സാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ഇരട്ട സിമ്മുള്ള ഫോണിെൻറ പകർപ്പവകാശത്തിനായി ആപ്പിൾ ചൈനീസ് സർക്കാരിനെ സമീപിച്ചതായാണ് വിവരം. അമേരിക്കയിൽ ഇതിനുള്ള പകർപ്പവകാശം നേരത്തെ തന്നെ ആപ്പിളിന് ലഭിച്ചതായും വാർത്തകളുണ്ട്. ആപ്പിളിെൻറ ഫോണുകളുടെ ഡിസൈൻ നിർവഹിക്കുന്ന ലീ സു സോഷ്യൽ മീഡിയായ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ ഇതിനെ കുറിച്ചുള്ള സൂചനകൾ നൽകി.
വൈകാതെ തന്നെ ആപ്പിൾ ഇരട്ട സിം ഫോൺ വിപണിയിലെത്തിക്കുമെന്നാണ് അറിയുന്നത്. ചൈന, ഇന്ത്യ എന്നീ മാർക്കറ്റുകളാണ് ആപ്പിൾ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. മൊബൈൽ സർവീസ് ഒാപ്പററ്റേർമാരുമായി ചേർന്ന കൂടുതൽ ഒാഫറുകൾ അവതരിപ്പിക്കാനുള്ള പദ്ധതിയും ആപ്പിളിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.