Image: in.ign.com

ഐഫോൺ എക്സ്.ആർ വരുന്നു...! ഐഫോൺ എസ്.ഇ 4 ആയി

ബജറ്റ് ഫോൺ ഇറക്കുന്നില്ലെന്ന പരാതി തീർക്കാൻ ആപ്പിൾ 2016ൽ അവതരിപ്പിച്ച മോഡലായിരുന്നു ഐഫോൺ സ്‍പെഷ്യൽ എഡിഷൻ അഥവാ എസ്.ഇ. ഫ്ലാഗ്ഷിപ്പ് ഫീച്ചറുകൾ ഉൾകൊള്ളുന്ന കൊച്ചുഫോണിന് അതിന്റെതായ ആരാധകരുമുണ്ട്. ഇടക്കിടെ ആപ്പിൾ എസ്.ഇയുടെ ജനറേഷൻ പുതുക്കാറുണ്ട്. എന്നാൽ, കാലപ്പഴക്കം ചെന്ന ഡിസൈനും വളരെ കുറഞ്ഞ ബാറ്ററി ലൈഫും ഭൂരിഭാഗം പേരെയും ഐഫോൺ എസ്.ഇയിൽ നിന്നകറ്റി.

ആപ്പിൾ ആദ്യമായി ഐഫോൺ എസ്.ഇക്ക് ഒരു ഡിസൈൻ ചേഞ്ച് പരീക്ഷിക്കാൻ പോവുകയാണ്. ഐഫോൺ എസ്.ഇ നാലാം ജനറേഷൻ 'ഐഫോൺ എക്സ് ആർ' എന്ന മോഡലിന്റെ ഡിസൈൻ കടംകൊണ്ടാകും എത്തുക.

ഐഫോൺ എസ്.ഇ 4 സവിശേഷതകൾ

ഡിസ്പ്ലേ സപ്ലൈ ചെയിൻ കൺസൾട്ടന്റ്സ് അനലിസ്റ്റായ റോസ് യങ്ങിന്റെ റിപ്പോർട്ട് അനുസരിച്ച്, ആപ്പിൾ അടുത്ത ഐഫോൺ എസ്ഇ മോഡൽ 2024-ൽ ആകും അവതരിപ്പിക്കുക. കൂടാതെ ഐഫോൺ എക്സ് മുതൽ ആപ്പിൾ പിന്തുടരുന്ന നോച്ചുമായാകും പുതിയ ​എസ്.ഇ വരിക.

6.1 ഇഞ്ച് വലിപ്പമുള്ള എച്ച്.ഡി പ്ലസ് എൽ.സി.ഡി ഡിസ്‍പ്ലേയാകും ഐഫോൺ എസ്.ഇ 4ന് ഉണ്ടാവുക. ഐഫോൺ എക്സ്.ആറിന് സമാനമായ ഡിസൈനും പ്രതീക്ഷിക്കാം. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, ടച്ച് ഐഡിയുമായി എത്തുന്ന ഏറ്റവും അവസാനത്തെ ആപ്പിൾ ഫോൺ, ഐഫോൺ എസ്.ഇ മൂന്നാം ജനറേഷനാകും. അതേസമയം, പുതിയ എസ്.ഇക്ക് ഫേസ് ഐഡി ഉണ്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പുപറയാനാകില്ല. കാരണം മറ്റ് ഐഫോണുകളെ അപേക്ഷിച്ച് വില കുറച്ചാണ് സ്‍പെഷ്യൽ എഡിഷൻ ഐഫോണുകൾ ഇറക്കാറുള്ളത്.

എസ്.ഇ നാലാമനിൽ ഫേസ് ഐഡിക്ക് പകരം ഐപാഡിലുള്ളത് പോലെ പവർ ബട്ടണിൽ ടച്ച് ഐഡി നൽകാൻ സാധ്യതയുണ്ട്. ഫേസ് ഐഡി ഇല്ലാതെയാണ് വരുന്നതെങ്കിൽ ഐഫോൺ എസ്.ഇ നാലാം ജനറേഷന്റെ നോച്ചിന്റെ വലിപ്പവും ചിലപ്പോൾ കുറഞ്ഞേക്കാം.

ആപ്പിൾ ഫോണുകളിൽ ഏറ്റവും കൂടുതൽ ബാറ്ററി ലൈഫ് നൽകിയ മോഡലാണ് ഐഫോൺ എക്സ്.ആർ. അക്കാര്യത്തിലും എസ്.ഇ 4, എക്സ്.ആറിനെ പകർത്താൻ തയ്യാറാവുകയാണെങ്കിൽ ആൻഡ്രോയ്ഡ് സ്മാർട്ട്ഫോൺ ബ്രാൻഡുകൾ വിയർക്കേണ്ടി വരും.

Tags:    
News Summary - iPhone SE 4th gen rumored to be similar to iPhone XR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.