​െഎഫോൺ എസ്​.ഇ  വൻ വിലക്കുറവിൽ

മുംബൈ: ​െഎഫോൺ എസ്​.ഇ വൻവിലക്കുറവിൽ ലഭ്യമാവുന്നു.  ഒാഫ്​ലൈൻ സ്​റ്റോറുകൾ വഴി 19,999 രൂപക്കാണ്​ എസ്​.ഇ ലഭിക്കുക. ​െഎഫോൺ എസ്​.ഇയുടെ 16 ജി.ബി മോഡലാണ്​ 19,999 രൂപക്ക്​ലഭിക്കുക. 64 ജി.ബി മോഡലിന്​ 25,999 രൂപയാണ്​ വില.  ക്രെഡിറ്റ്​ ഡെബിറ്റ്​ കാർഡുകൾ ഉപയോഗിച്ച്​ ഫോൺ വാങ്ങുന്നവർക്കാണ്​ ഡിസ്​കൗണ്ട്​ നൽകുക​. പ്രമുഖ ദേശീയ മാധ്യമങ്ങൾ ​െഎഫോണി​െൻറ ഒാഫറിനെ കുറിച്ച്​ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. എന്നാൽ വാർത്തയെകുറിച്ച്​ ഒൗദ്യോഗികമായി പ്രതികരിക്കാൻ ആപ്പിൾ തയാറായിട്ടില്ല.

കേരളത്തിൽ ആപ്പിളി​െൻറ റീടെയിലറാണ്​ അമേരിക്കയേക്കാളും കുറഞ്ഞ നിരക്കൽ ​െഎഫോൺ ലഭ്യമാകുമെന്ന വാർത്ത ട്വിറ്ററിലൂടെ ആദ്യം പുറത്ത്​ വിട്ടത്​. എച്ച്.എസ്​.ബി.​െഎ, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇൻഡസ് ബാങ്ക്, കൊഡാക്, ആർ.ബി.എൽ, എസ്​.ബി.​െഎ, സ്റ്റാൻഡേർഡ് ചാർറ്റേർഡ്, യു.ബ.​െഎ, ആക്​സിസ്​ ബാങ്ക്​, സിറ്റിബാങ്ക്​, എച്ച്.ഡി.എഫ്​.സി , യെസ്​ ബാങ്ക്​ തുടങ്ങിയ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ച്​ ഫോൺ വാങ്ങു​േമ്പാഴാണ്​ പുതിയ ഒാഫർ ലഭ്യമാവുക.


സാമ്പത്തിക വർഷം പൂർത്തിയാകുന്നതിനു മുൻപ് പരമാവധി വരുമാനം ഉണ്ടാക്കാനുള്ള പദ്ധതിയാണ്​ വില കുറവിനു പിന്നിലെന്ന സൂചനയുണ്ട്​.
 

Tags:    
News Summary - iPhone SE Available for Rs 19,000: All You Want to Know

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.