വാഷിങ്ടൺ: ഇപ്പോൾ വിപണിയിലുള്ള ഏറ്റവും വിലകൂടിയതും വേഗതയേറിയതുമായി ആൻഡ്രോയ്ഡ് ഫോണുകളേക്കാൾ ആപ്പിളിെൻറ െഎഫോൺ എസ്.ഇക്ക് വേഗതയുണ്ടാകുമെന്ന അവകാശവാദവുമായി ആപ്പിൾ സി.ഇ.ഒ ടിം കുക്ക്. ചില മുതിർന്ന അനലിസ്റ്റുകളുമായി നടത്തിയ വിഡിയോ കോൺഫറൻസിങ്ങിലാണ് അദ്ദേഹം പുതിയ ബജറ്റ് ഫോണിനെ കുറിച്ച് വാചാലനായത്.
400 ഡോളർ വിലയിൽ എത്തുന്ന എസ്.ഇയിലൂടെ നിരവധിയാളുകൾ െഎ.ഒ.എസിലേക്ക് ചേക്കേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം ഇത് അവിശ്വസനീയമായൊരു ഒാഫറാണ്. ഞങ്ങളുടെ പ്രീമിയം ഫോണുകളിലുള്ള എൻജിൻ കുറഞ്ഞ വിലയുള്ള ഫോണിൽ ഉൾകൊള്ളിച്ചു. വിപണിയിലുള്ള ഏറ്റവും വേഗതയുള്ള ആൻഡ്രോയ്ഡ് ഫോണുകളേക്കാൾ മികച്ച പെർഫോമൻസായിരിക്കും എസ്.ഇക്ക്. -ടിം കുക്ക് പറഞ്ഞു.
എസ്.ഇക്ക് നൽകിയ വില ഭാവിയിൽ ഇറങ്ങാൻ പോകുന്ന െഎഫോണുകളുടെ വിലയെ സ്വാധീനിക്കുമോ എന്ന ചോദ്യത്തിന് ‘കമ്പനി എല്ലായ്പ്പോഴും ഏറ്റവും മികച്ച ഉത്പന്നം ന്യായമായ വിലക്കാണ് നൽകിവരുന്നതെന്നാണ് ടിം കുക്ക് മറുപടി നൽകിയത്. സ്മാർട്ട്ഫോൺ വിലയുടെ കാര്യത്തിൽ നിലവിലുള്ള സട്രാറ്റജി തുടരാൻ തന്നെയാണത്രേ ആപ്പിളിെൻറ തീരുമാനം.
എന്തായാലും പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം െഎഫോൺ 12ാം വകഭേദത്തിന് വിലയാരംഭിക്കുക 649 ഡോളർ മുതലായിരിക്കും. 5.4 ഇഞ്ച് വലിപ്പമുള്ള മോഡലിന് 49,150 ഇന്ത്യൻ രൂപ. 6.7 ഇഞ്ച് വലിപ്പമുള്ള മോഡലിനാകെട്ട വില 1000 ഡോളറിന് മുകളിലേക്ക് പോയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.