മുംബൈ: ടെക്നോളജിയിലെ പുതിയ വിപ്ലവത്തിനാണ് മുകേഷ് അംബാനിയും റിലയൻസും വെള്ളിയാഴ്ച തുടക്കം കുറിച്ചിരിക്കുന്നത്. ഫീച്ചർ ഫോണിൽ കൂട്ടിച്ചേർക്കാവുന്ന സാേങ്കതികവിദ്യ മുഴുവൻ ഫോണിൽ ഉൾപ്പെടുത്താൻ അംബാനിക്ക് സാധിച്ചിട്ടുണ്ട്. എങ്കിലും ജിയോയുടെ ഫീച്ചർ ഫോൺ വാങ്ങുന്നതിന് മുമ്പ് അത്യാവശ്യമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്
2.5 ഇഞ്ച് ഡിസ്പ്ലേ സൈസിലുള്ള ഫോണാണ് ജിയോയുടെ ഫീച്ചർ ഫോൺ. 512 എം.ബി റാം, 4 ജി.ബി ഇേൻറണൽ സ്റ്റോറേജ് എന്നിവയാണ് ഫോണിെൻറ മുഖ്യ സവിശേഷതകൾ. ഒരു ഫീച്ചർ ഫോണിൽ ലഭ്യമാവുന്ന സാേങ്കതികവിദ്യയെല്ലാം ഇൗ ഫോണിലും ജിയോ ലഭ്യമാക്കുന്നുണ്ട്. എന്നാൽ, അതിനൊപ്പം അധികമായി ഉൾപ്പെടുത്തിയിരിക്കുന്ന ചില ഫീച്ചറുകളാണ് ഫോണിെൻറ ഹൈൈലറ്റ്.
ജിയോയുടെ എല്ലാ ആപുകളും ഫീച്ചർ ഫോണിലും ഉൾക്കൊള്ളിക്കാൻ കമ്പനി കഴിഞ്ഞിട്ടുണ്ട്. കേബിൾ ഉപയോഗിച്ച് ജിയോ ഫോണിനെ എതുതരം ടിവിയുമായും ബന്ധിപ്പിക്കാൻ സാധിക്കും. ഇത്തരത്തിൽ ഡിജിറ്റൽ സെറ്റ് ടോപ് ബോക്സിെൻറ ധർമ്മം കൂടി ജിയോ ഫോൺ നിർവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആപ്പിൾ സിരി, ഗുഗ്ൾ വോയ്സ് സെർച്ച് സിസ്റ്റം എന്നിവക്ക് സമാനമായ വോയ്സ് കമാൻഡ് സിസ്റ്റമാണ് ഫോണിൽ നിലവിലുള്ളത്. ഇതിനൊപ്പം എൻ.എഫ്.സി ഉൾപ്പടെയുള്ള സാേങ്കതികവിദ്യ കൂട്ടിചേർക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. ഡിജിറ്റൽ പേയ്മെൻറുകളെ പിന്തുണക്കുമെന്നതാണ് ഫോണിെൻറ മറ്റൊരു പ്രത്യേകത.
അതേ സമയം, വാട്സ് ആപ് ഫോണിൽ ലഭ്യമാവില്ല. ഇതിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നാണ് റിലയൻസ് അറിയിച്ചിരിക്കുന്നത്. ജിയോ ചാറ്റാവും വാട്സ് ആപിന് പകരമുണ്ടാകുക. ഫോണിൽ ഉപയോഗിക്കാൻ കഴിയുന്ന പ്രതിദിന ഡാറ്റയിലും പരിധിയുണ്ടാകും. 309 രൂപയുടെ പ്ലാനിൽ ഇൗ ഡാറ്റ പരിധിയുണ്ടാവില്ലെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.