മുംബൈ: തകർപ്പൻ ഒാഫറുകളിലുടെ രാജ്യത്തെ ഞെട്ടിച്ച റിലയൻസ് ജിയോ വില കുറഞ്ഞ 4G മൊബൈൽ ഫോൺ വിപണിയിലിറക്കുന്നു. 1000 രൂപയായിരിക്കും ഫോണിെൻറ എകദേശ വിലയെന്നാണ് അറിയുന്നത്. ഫോണിനൊപ്പം റിലയൻസ് ജിയോ അൺലിമിറ്റഡ് ഒാഫറുകളും ലഭ്യമാകും. വോൾട്ട് ടെക്നോളജി ഉപയോഗിച്ചാവും പുതിയ ഫോൺ പ്രവർത്തിക്കുക.
ഗ്രാമീണ മേഖലയെയാണ് റിലയൻസ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. വോൾട്ട് ടെക്നോളജി ഉപയോഗിച്ച് ഫോൺ വിളിക്കുന്നതിനുള്ള സംവിധാനം ആദ്യമായി കൊണ്ട് വന്നത് റിലയൻസ് ജിയോ ആയിരുന്നു. ഇന്ത്യയിൽ ഇന്നും ഭൂരിപക്ഷമാളുകളും ഉപയോഗിക്കുന്നത് 2G നെറ്റവർക്കാണ്. അതുകൊണ്ട് തന്നെ കുറഞ്ഞ വിലക്ക് 4G ഫോണുകൾ ലഭ്യമാക്കിയാൽ വിപണിയിൽ സാന്നിധ്യം ഉറപ്പിക്കാമെന്നാണ് റിലയൻസ് ജിയോ കണക്കു കൂട്ടുന്നത്. 1000 രൂപ മുതൽ 1500 രൂപക്കിടയിൽ പുതിയ ഫോൺ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ ഇപ്പോഴത്തെ ശ്രമം. എന്നാൽ ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന് കാത്തിരുന്നു തന്നെ കാണണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.