റിലയൻസ് ജിയോ ഗൂഗ്ളുമായി സഹകരിച്ച് ലോഞ്ച് ചെയ്യാൻ പോകുന്ന ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോണായ ജിയോഫോൺ നെക്സ്റ്റിെൻറ മുൻകൂർ രജിസ്ട്രേഷൻ അടുത്താഴ്ച ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ 30 കോടിയോളം വരുന്ന 2ജി ഉപയോക്താക്കളെ കൂടി 4ജി നെറ്റ്വർക്കിലേക്ക് എത്തിക്കാനുള്ള ഉദ്ദേശത്തോടെയാണ് ജിയോ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കുന്നത്
ഫീച്ചർ ഫോണുകൾ ഉപയോഗിച്ചുവരുന്ന സാധാരണക്കാരെ കൂടി തങ്ങളുടെ ഡിജിറ്റൽ ലൈഫിലേക്ക് കൊണ്ടുവരാനുള്ള ജിയോയുടെ പദ്ധതിയുടെ ഭാഗമാണ് പുതിയ വില കുറഞ്ഞ സ്മാർട്ട്ഫോൺ. 3,499 രൂപ മുതലാണ് ഫോണിെൻറ വിലയെന്നും സൂചനയുണ്ട്.
ഫോണ്‍ കൂടുതല്‍ സ്വീകാര്യമാക്കാനായി വാങ്ങുന്നവര്‍ക്ക് ഒരു കൊല്ലത്തേക്കോ, ആറു മാസത്തേക്കോ ഉപയോഗിക്കാനുള്ള സൗജന്യ ഡാറ്റയടക്കമുള്ള മൊബൈല്‍ സേവനങ്ങളും നൽകിയേക്കുമെന്ന റിപ്പോർട്ടുകളുണ്ട്. അതോടൊപ്പം തവണ വ്യവസ്ഥയില്‍ ഫോണ്‍ സ്വന്തമാക്കാനുള്ള അവസരവും ഉണ്ടായേക്കാം.
5.5 ഇഞ്ച് വലിപ്പമുള്ള എച്ച്.ഡി ഡിസ്പ്ലേ, 4G VoLTE ഡ്യുവൽ സിം പിന്തുണ. 2500mAh ബാറ്ററി. ക്വാൽകോം സ്നാപ്ഡ്രാഗൺ 215 SoC പ്രൊസസ്സറാണ് കരുത്ത് പകരുന്നത്. 2/3GB റാം, 16/32GB സ്റ്റോറേജ് eMMC 4.5, 13MP ഒറ്റ പിൻകാമറ, 8MP മുൻകാമറ, ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 11 ഒഎസ് കേന്ദ്രമായ ആന്‍ഡ്രോയിഡ് ഗോ ഉപയോഗിച്ചായിരിക്കും ഫോണ്‍ പ്രവവര്‍ത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.