ജിയോയും ഗൂഗിളും സംയുക്തമായി രൂപകൽപ്പന ചെയ്‌ത് ഇന്ത്യയ്‌ക്ക് വേണ്ടി നിർമ്മിച്ച സ്മാർട്ട്‌ഫോണായ ജിയോഫോൺ നെക്‌സ്റ്റ് ദീപാവലി മുതൽ രാജ്യത്തുടനീളം ലഭ്യമാകുമെന്ന് പ്രഖ്യാപിച്ചു. 6500 രൂപയ്ക്ക്കാണ് ജിയോഫോൺ നെക്സ്റ്റ് ലഭ്യമാകുന്നത്.
ഉപയോക്താക്കൾക്ക് 1,999 രൂപ മുൻകൂർ പേയ്‌മെന്റ് നടത്താനും ബാക്കിയുള്ളത് 18-24 മാസത്തെ ഈസി തവണകളായി അടയ്‌ക്കാനും കഴിയുന്ന ജിയോഫോൺ നെക്‌സ്റ്റിനായി ജിയോ ഫിനാൻസ് ഓപ്ഷനും നൽകുന്നു. ഈ വിഭാഗത്തിലുള്ള ഒരു ഉപകരണത്തിന് വിപുലമായ ഉപഭോക്താക്കളിലേക്ക് എത്താൻ ഇത്തരമൊരു അദ്വിതീയ ഫിനാൻസിംഗ് ഓപ്ഷൻ ആദ്യമായാണ് അവതരിപ്പിച്ചിരിക്കുന്നത്.
ആൻഡ്രോയിഡിന്റെ ഒപ്റ്റിമൈസ് ചെയ്ത പതിപ്പായ പ്രഗതി OS ഫീച്ചർ ചെയ്യുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണാണ് ജിയോഫോൺ നെക്‌സ്റ്റ്. റിലയൻസ് റീട്ടെയിലിന്റെ ജിയോമാർട്ട് ഡിജിറ്റൽ റീട്ടെയിൽ ലൊക്കേഷനുകളുടെ വിപുലമായ ശൃംഖലയിലൂടെ ജിയോഫോൺ നെക്സ്റ്റ് രാജ്യത്തുടനീളം ലഭ്യമാകും.
ജിയോമാർട്ട് ഡിജിറ്റലിന്റെ 30,000-ലധികം റീട്ടെയിൽ പങ്കാളികളുടെ ശൃംഖലയ്ക്ക് ജിയോഫോൺ നെക്സ്റ്റ്, പേപ്പർലെസ് ഡിജിറ്റൽ ഫിനാൻസിംഗ് ഓപ്‌ഷൻ നൽകാൻ അധികാരപ്പെടുത്തിയിരിക്കുകയാണ്.
ഉത്സവകാലത്ത് ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഈ മികച്ച സമ്മാനം എത്തിക്കുന്നതിൽ ഗൂഗിൾ, ജിയോ ടീമുകൾ വിജയിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ജിയോഫോൺ നെക്‌സ്റ്റ്-ന്റെ നിരവധി സമ്പന്നമായ സവിശേഷതകളിൽ, എന്നെ ഏറ്റവും ആകർഷിച്ച ഒന്ന് – സാധാരണ ഇന്ത്യക്കാരെ ഏറ്റവും കൂടുതൽ ശാക്തീകരിക്കുകയും അവരുടെ ഡിജിറ്റൽ യാത്രകളെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്ന ഒന്ന് – ഇന്ത്യയുടെ ഭാഷാപരമായ ഏകീകരണത്തിനുള്ള അതിന്റെ സംഭാവനയാണ്. ഇംഗ്ലീഷിലോ സ്വന്തം ഭാഷയിലുള്ള ഉള്ളടക്കം വായിക്കാൻ കഴിയാത്ത ഇന്ത്യക്കാർക്ക് ജിയോഫോൺ നെക്സ്റ്റിൽ അവരുടെ ഭാഷയിൽ വിവർത്തനം ചെയ്യാനും വായിക്കാനും കഴിയും എന്ന് മുകേഷ് അംബാനി പറഞ്ഞു.
സുന്ദർ പിച്ചൈയെയും ഗൂഗിളിലെ അദ്ദേഹത്തിന്റെ ടീമിനെയും ദീപാവലിക്ക് ഈ അത്ഭുതകരമായ സമ്മാനം നൽകുന്നതിൽ പങ്കാളികളായ ജിയോയിലെ എല്ലാവരെയും മുകേഷ് അംബാനി അഭിനന്ദിച്ചു.
ഇൻറർനെറ്റ് സൃഷ്‌ടിക്കുന്ന അവസരങ്ങളിൽ നിന്ന് ഇന്ത്യയിലെ എല്ലാവരും പ്രയോജനം നേടണമെന്ന വിശ്വാസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യയ്‌ക്കായി രൂപകൽപ്പന ചെയ്‌ത താങ്ങാനാവുന്ന വിലയുള്ള സ്‌മാർട്ട്‌ഫോണാണ് ജിയോഫോൺ നെക്സ്റ്റ് എന്ന് സുന്ദർ പിച്ചൈ അഭിപ്രായപ്പെട്ടു. ഇത് നിർമിക്കാൻ ഞങ്ങളുടെ ടീം പല എഞ്ചിനീയറിംഗും ഡിസൈൻ വെല്ലുവിളികൾ മറികടന്നാണ് സാധാരണ ജനങ്ങൾക്ക് ഉപയോഗിക്കുവാൻ എളുപ്പമുള്ള ഒരു സ്മാർട്ഫോൺ നിർമ്മിച്ചത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.