ആൻഡ്രോയിഡ്​ ഫോണുകൾക്ക്​ ഭീഷണിയായി ജൂഡി വൈറസ്​

കാലിഫോർണിയ: ആൻഡ്രോയിഡ്​ ഫോണുകൾക്ക്​ ഭീഷണി ഉയർത്തി​ ജൂഡി  വൈറസ്​​. പ്ലേ സ്​റ്റോറിലെ വിവിധ ആപുകൾ വഴി നാലരക്കോടി ആൻഡ്രോയിഡ്​ ഫോണുകളിൽ ജൂഡിയെത്തിയെന്നാണ്​  സുരക്ഷ ഗവേഷണ സ്ഥാപനമായ ചെക്ക്​ പോയിൻറ്​ റിപ്പോർട്ട്​ ചെയ്യുന്നത്​. 

പ്ലേ സ്​റ്റോറിലെ 41 ആപുകളിൽ ജൂഡി ബാധിച്ചുവെന്നാണ്​ നിലവിൽ പുറത്ത്​ വരുന്ന റിപ്പോർട്ടുകൾ. ഷെഫ്​ ജൂഡി, അനിമൽ ജൂഡി, ഫാഷൻ ജൂഡി എന്നീ ഗെയിമുകളിൽ വൈറസി​​െൻറ സാന്നിധ്യമുണ്ട്​​.

പ്ലേ സ്​റ്റോറിൽ നിന്ന്​ മാൽവെയറുകൾ ബാധിച്ച ആപ്പുകളുടെ നാലര​ കോടി മുതൽ പതിനെട്ടര ​കോടി വരെ ഡൗൺലോഡുകൾ നടന്നിട്ടുണ്ട്​. ചെക്ക്​ പോയിൻറി​​െൻറ ​ഒരു ബ്ലോഗ്​ പോസ്​റ്റാണ്​ ഇക്കാര്യങ്ങൾ വ്യക്​തമാക്കുന്നത്​. യാന്ത്രികമായി ക്ലിക്കാകുന്ന ജൂഡി മാൽവെയർ ദക്ഷിണകൊറിയയിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ്​ വികസിപ്പിച്ചിട്ടുള്ളത്​. ഇവരുടെ ആപുകൾ ഗൂഗിൾ പ്ലേ സ്​റ്റോറിലും, ​െഎ.ഒ.എസ്​ സ്​റ്റോറിലും ഉണ്ട്​.

Tags:    
News Summary - Judy malware infects 36 million Google Play Store users – here’s how to find out if your Android phone is affected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.