ലണ്ടൻ: നിങ്ങളുടെ വാട്സാപ് നിറം ഇളം ചുവപ്പാക്കാമെന്നും പുതിയ സവിശേഷതകൾ ലഭിക്കുമെന്നും വാഗ്ദാനം ചെയ്യുന്ന സന്ദേശം ലഭിച്ചിട്ടുണ്ടോ? ഡൗൺലോഡ് ചെയ്യാനാവശ്യപ്പെട്ട് പ്രത്യേക ലിങ്കും ചേർത്തുള്ള സന്ദേശം കണ്ട് വീഴുംമുമ്പ് ജാഗ്രതെ. ഇവ നിങ്ങളുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ ചോർത്തും. നിർണായകമായ ഫോൺ വിവരങ്ങൾ കൊണ്ടുപോകുന്നതിനൊപ്പം വാട്സാപ് ഉപയോഗിക്കാനാവാതെ വരാമെന്നും വിദഗ്ധർ പറയുന്നു.
'വാട്സാപ് പിങ്ക്' എന്ന പേരിൽ വ്യാപകമായി സന്ദേശങ്ങൾ മൊബൈൽ ഫോണിൽ എത്തി തുടങ്ങിയതോടെയാണ് പുതിയ വൈറസിനെ കുറിച്ച മുന്നറിയിപ്പ്.
ലഭിക്കുന്നവർ പലരും സ്വന്തമായി ഡൗൺലോഡ് ചെയ്യുന്നതിന് പുറമെ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുന്നുമുണ്ട്. ഗൂഗ്ളിന്റെയും ആപ്ളിന്റെയും ഔദ്യോഗിക സ്റ്റോറുകളിൽ ലഭ്യമായതൊഴികെ ഒരു മൊബൈൽ ആപും എ.പി.കെയും ഡൗൺലോഡ് ചെയ്യരുതെന്നും സൈബർ രഹസ്യാന്വേഷണ സ്ഥാപനമായ വൊയേജർ ഇൻഫോസെക് ഡയറക്ടർ ജിറ്റെൻ ജെയ്ൻ മുന്നറിയിപ്പ് നൽകുന്നു.
ഫോൺ വിവരങ്ങൾ, എസ്.എം.എസുകൾ, കോൺടാക്റ്റുകൾ എന്നിവ ഇത്തരം ആപുകൾ വഴി ചോരും. കീബോർഡ് ഉപയോഗിച്ചുള്ള വൈറസുകളെങ്കിൽ നാം അടിക്കുന്നതെന്തും യഥാസമയം ഓൺലൈനായി പുറത്തെത്തും. ബാങ്കിങ് പാസ്വേഡുകൾ വരെ പിടിച്ചെടുക്കാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.