കിടിലൻ ഫീച്ചറുകളുമായി ജിയോയ​​ുടെ പുതിയ സ്​മാർട്ട്​​ഫോൺ

മുംബൈ: കിടിലൻ ഫീച്ചറുകളുമായി ജിയോ പുതിയ ഫോൺ പുറത്തിറക്കി. 'ലൈഫ് എഫ് വൺ' എന്ന് പേരിട്ടിരിക്കുന്ന മോഡലിന് 13999 രൂപയാണ് വില. വെള്ളിയാഴ്​ച മുതൽ റില​യൻസി​െൻറ സ്​റ്റോറുകളിൽ ഫോൺ ലഭ്യമായി തുടങ്ങും.

ഫോണിനൊപ്പം സൗജന്യമായി 3000 രൂപ വിലവരുന്ന ബ്​ളുടൂത്ത്​ സ്​പീക്കറും റിലയൻസ്​  നൽകുന്നുണ്ട്​. സിറ്റി ബാങ്ക്​ ക്രെഡിറ്റ്​കാർഡ്​ ഉപ​േയാഗിച്ച്​ ഫോൺ വാങ്ങുന്നവർക്ക്​ 10% അധിക ഡിസ്​കൗണ്ടും കമ്പനി നൽകും. റിലയൻസ്​ സ്​റ്റോറുകളിൽ നിന്ന്​ സാധനങ്ങൾ വാങ്ങാനുള്ള 15000 രൂപയുടെ കുപ്പണുകളും ഉൾപ്പെടുന്നതാണ്​ ജിയോയുടെ പുതിയ പാക്കേജ്​.
നിരവധി പുതിയ സ്​മാർട്ട്​ ഫീച്ചറുകളാണ്​ ​കമ്പനി ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്​. ഫോൺ കാണാതെ പോയാൽ കണ്ടെത്താൻ സഹായിക്കുന്ന സ്​മാർട്ട്​ റിംഗ്​. വി​ഡിയോകൾ കാണു​േമ്പാൾ ദൃഷ്​ടി ​സ്​ക്രീനിൽ നിന്നു മാറിയാൽ തനിയെ വിഡിയോ നിൽക്കുന്ന സംവിധാനം എന്നിവയെല്ലാം ഉൾപെടുന്നതാണ്​ ഫോണിലെ സ്​മാർട്ട്​ ഫീച്ചറുകൾ. വേഗതയേറിയ ഇൻറർനെറ്റും കുടുതൽ ബാറ്ററി ലൈഫും കമ്പനി വാഗ്​ദാനം ചെയ്യുന്നു.

റിലയൻസി​െൻറ ​മെസേജിംഗ്​ സംവിധാനം ലൈവ് വിഡിയോകോളുകൾ വിളിക്കാനുള്ള ആപ്പ്​ എന്നിവയെല്ലാം ഫോണിനൊപ്പം ചേർത്തിട്ടുണ്ട്. മറ്റു ഫീച്ചറുകൾ: 5.5ഇഞ്ച്​ ഡിസ്​​പ്​ളേ, ഡ്യുവൽ സിം ആൻഡ്രായിഡ്​ 6.1 മാർഷ്മല്ലോ, 16മെഗാപിക്​സൽ പിൻ ക്യാമറ, 8മെഗാ പിക്​സൽ മുൻ ക്യാമറ​, മൂന്നു ജി.ബി.റാം, 32 ജീ.ബി റോം, സ്​നാപ്പ്​ഡ്രാഗൺ ഒക്​ടാകോർ ​പ്രോസസർ, 3200mah ബാറ്ററി

Tags:    
News Summary - Lyf F1 Launched in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.