ഇന്ത്യയിൽ നിർമിക്കുന്ന ഐഫോണുകളിൽ 70 ശതമാനവും ആപ്പിൾ വിൽക്കുന്നത്​ ഇന്ത്യയിൽ തന്നെയെന്ന്​ റിപ്പോർട്ട്​

ന്യൂഡൽഹി: ഇന്ത്യയിൽ നിർമിക്കുന്ന ആപ്പിൾ ഐഫോണുകളുടെ 70 ശതമാനം വില്‍പ്പനയും ഇന്ത്യയില്‍ തന്നെ നടക്കുന്നതായി റിപ്പോര്‍ട്ട്. രണ്ട് വർഷങ്ങൾക്ക് മുമ്പ് അത്​ 30 ശതമാനമായിരുന്നു. 2021 സാമ്പത്തിക വർഷത്തിൽ സർക്കാർ തുടക്കമിട്ട പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻറീവ് (PLI) സ്കീമിനെ തുടർന്ന് ആപ്പിൾ അവരുടെ സ്​ട്രാറ്റജിയിൽ വരുത്തിയ മാറ്റത്തെ കൂടിയാണ്​ ഇത്​ അടയാളപ്പെടുത്തുന്നത്​.

കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ടാണ് ഇന്ത്യന്‍ വിപണിയില്‍ ആപ്പിള്‍ കമ്പനിയുടെ ഐ ഫോണുകളുടെ വില്‍പ്പന കൂടിയത്. രാജ്യത്തെ ആപ്പിളി​െൻറ മൂന്ന് സുപ്രധാന നിർമാതാക്കളിലൊരാളായ ഫോക്സ്കോൺ നിലവിൽ ഐഫോൺ 10-നൊപ്പം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായ ഐഫോൺ 11-ഉം ഇവിടെ നിർമ്മിക്കുന്നുണ്ട്​.

2017ല്‍ ഇന്ത്യയില്‍ വിറ്റ ആപ്പിള്‍ ഐഫോളുകളുടെ കണക്ക്, ഇപ്പോള്‍ ഇവിടെ വിറ്റഴിക്കപ്പെടുന്നതി​െൻറ ഒരു ശതമാനം മാത്രമായിരുന്നു. 2020ല്‍ അത് 60 ശതമാനമായി കുതിച്ചു. ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ ഇന്ത്യയില്‍ മൂന്ന്​ ബില്യണ്‍ ഡോളര്‍ വരുമാനം കമ്പനി നേടുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് കഴിഞ്ഞ വര്‍ഷം 2 ബില്യണ്‍ ഡോളറില്‍ താഴെയായിരുന്നു. അതേസമയം, ഐഫോണുകളുടെ ഇന്ത്യന്‍ നിര്‍മിത മോഡലിന്​ ഡിമാന്‍ഡ് ഏറിയെങ്കിലും അപ്പിളി​െൻറ ആഗോള വരുമാനത്തി​െൻറ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്​ ഇന്ത്യയിൽ നിന്നുള്ള പങ്ക്​.

രാജ്യത്ത്​ നിർമിക്കുന്ന ഫോണുകൾക്ക്​ ഇവിടെയുള്ള വിപണി മനസിലാക്കി ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ നടത്തുവാനും കമ്പനി ആസൂത്രണം ചെയ്യുന്നുണ്ട്​. തമിഴ്‌നാട്ടില്‍ ടാറ്റാ ഇലക്ട്രോണിക്‌സുമായി സഹകരിച്ച്​ 4700 കോടി രൂപയുടെ നിക്ഷേപത്തോടെ മൊബൈല്‍ നിര്‍മ്മാണ പ്ലാൻറ്​ സ്ഥാപിക്കാനും ചര്‍ച്ച നടന്നുവരികയാണ്.

Tags:    
News Summary - Made in India iPhone models make Apples 70 percent domestic market sales

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.