നദിയിൽവീണ് മാസങ്ങളോളം വെള്ളത്തിനടിയിൽ കിടന്നിട്ടും ഐഫോൺ ഉപയോഗിക്കാൻ സാധിച്ച റിപ്പോർട്ടുകൾ നേരത്തേ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ വിമാനത്തിൽ നിന്ന് വീണ ഐഫോൺ കേടുപാടൊന്നുമില്ലാതെ തിരികെ ലഭിച്ച വാർത്തയാണ് വൈറലാകുന്നത്.
ബ്രസീലിലെ റിയോ ഡി ജനീറോയിലെ കാബോ ഫ്രിയോ കടൽത്തീരത്തിന് മുകളിലൂടെ പറക്കുേമ്പാൾ ഡോക്യുമെന്‍ററി സംവിധായകനും പരിസ്ഥിതി പ്രവർത്തകനുമായ ഏണസ്റ്റോ ഗലിയോട്ടോയുടെ കൈയിൽ നിന്നാണ് ഐ ഫോൺ 6എസ് താഴെ വീണത്. ചിത്രീകരണത്തിന്‍റെ ഭാഗമായി ഒരു സിംഗ്ൾ എൻജിൻ വിമാനത്തിൽ സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. ജനാല തുറന്ന് ഐഫോണിൽ ദൃശ്യങ്ങൾ പകർത്തുേമ്പാൾ കാറ്റടിച്ചാണ് കൈയിൽ നിന്ന് േഫാൺ താഴെ വീണത്.
984 അടി (300 മീറ്റർ) ഉയരത്തിൽ നിന്ന് വീണ േഫാൺ തകർന്നുകാണുമെന്നാണ് ഗലിയോട്ടോ കരുതിയത്. എങ്കിലും ജി.പി.എസ് ട്രാക്കിങ് ഉപയോഗിച്ച് ഫോൺ എവിടെയാണ് കിടക്കുന്നതെന്ന് അദ്ദേഹം കണ്ടെത്തി. ബീച്ചിൽ നിന്ന് കണ്ടെടുത്ത മൊബൈലിന്‍റെ സ്ക്രീൻ പ്രൊട്ടക്ടറിനും കവറിനും മാത്രമാണ് നേരിയ തകരാർ സംഭവിച്ചത്. 15 സെക്കൻഡ് കൊണ്ടാണ് മൊബൈൽ താഴെയെത്തിയത്. താഴേക്ക് വീഴുന്ന സമയത്തെ ദൃശ്യങ്ങളും ഫോൺ റെക്കോർഡ് ചെയ്തിരുന്നു. ലഭിച്ച ദൃശ്യങ്ങൾ മങ്ങിയതാണെങ്കിലും റെക്കോർഡിങിന് ഒന്നും സംഭവിച്ചിട്ടില്ല. ഫോൺ ഉപയോഗിക്കാനും കഴിയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.