പ്രീമിയം ഫോണുകളുടെ നിരയിലേക്ക് ഒരു അവതാരം കൂടി എത്തുന്നു. ഏറെക്കാലമായി പറഞ്ഞുകേൾക്കുന്ന ഒപ്പോ ഫൈൻഡ് എക്സാണ് പ്രീമിയം സ്മാർട്ട്ഫോൺ നിരയിലേക്ക് എത്തുന്നത്. കാമറയിൽ സവിശേഷതകൾ ഒളിപ്പിച്ചുവെച്ചാണ് ഫൈൻഡ് എക്സിെൻറ വരവ്. ഫിംഗർപ്രിൻറ് സ്കാനറില്ലാതെ പൂർണമായും 3ഡി ഫേസ് റെക്കഗിനേഷൻ സിസ്റ്റമാണ് ഒപ്പോയുടെ പുതിയ ഫോണിൽ ഉപയോഗിക്കുന്നത്. ഇൗ വർഷം ആഗസ്റ്റ് മുതൽ ഫൈൻഡ് എക്സ് വിപണിയിൽ ലഭ്യമാവും.
6.44 ഇഞ്ച് ഡിസ്പ്ലേ സൈസിലാവും ഒപ്പോയുടെ പുതിയ ഫോണെത്തുക. ഫുൾ എച്ച്.ഡി ഡിസ്പ്ലേയാണ് ഉണ്ടാകും. സ്നാപ്ഡ്രാഗൺ 845 പ്രൊസസർ കരുത്ത് പകരുന്ന ഫോണിന് എട്ട് ജി.ബി റാം നൽകിയിട്ടുണ്ട്. 256 ജി.ബിയാണ് ഫോണിെൻറ സ്റ്റോറേജ്. 3730 എം.എ.എച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. വി.ഒ.ഒ.സി ഫാസ്റ്റ് ചാർജിങ് സംവിധാനവും ഫോണിനൊപ്പം ഇണക്കിചേർത്തിട്ടുണ്ട്. വിലയിൽ ഒപ്പോ െഎഫോൺ എക്സിനെ കടത്തിവെട്ടും. ഏകദേശം 999(79,000 രൂപ) യുറോയാണ് ഫോണിെൻറ വില. 512 ജി.ബിയുടെ ലംബോർഗിനി എഡിഷനും ഒപ്പോ പുറത്തിറക്കുന്നുണ്ട്. ഇതിന് 134,400 രൂപ വില വരും.
കാമറ സിസ്റ്റമാണ് ഫൈൻഡ് എക്സിെൻറ പ്രധാന പ്രത്യേകത. ഫോണിലെ കാമറകൾ ബോഡിക്കുള്ളിലേക്ക് പൂർണമായും വലിഞ്ഞിരിക്കുകയാണ്. ആവശ്യമുള്ള സമയത്ത് കാമറകൾ മോെട്ടാറൈസു ചെയ്ത് സിസ്റ്റം പുറത്തേക്ക് കൊണ്ട് വരാം. 25 മെഗാപിക്സിലിെൻറ മുൻ കാമറയും 16+20 മെഗാപിക്സലിെൻറ പിൻകാമറയും ഫോണിലുണ്ടാകും. കാമറ ആപ് തുറന്നാൽ അര സെക്കൻഡിനുള്ളിൽ കാമറകൾ പ്രവർത്തന സജ്ജമാകുമെന്നാണ് ഒപ്പോയുടെ അവകാശവാദം. ആർട്ടിഫിഷ്യൽ ഇൻറലിജൻസിെൻറ സാന്നിധ്യവും ഫോണിെൻറ കാമറക്കുണ്ടാവും. സാംസങ് ഗാലക്സി എസ് 9 വാവെയുടെ പി.20 ഫോണുകൾക്കാവും ഒപ്പോയുടെ പുതിയ ഫോൺ വെല്ലുവിളി ഉയർത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.