പിന്നിൽ രണ്ടാമതൊരു ഡിസ്േപ്ലയും ഇരട്ട പിൻകാമറയുമായി ചൈനീസ് കമ്പനി മെയ്സു രണ്ട് സ്മാർട്ട്ഫോണുകൾ രംഗത്തിറക്കി. എൽ.ജി വി 20ൽ ആപ്പുകൾ മാത്രം കാണാൻ ഡിസ്േപ്ലക്ക് മുകളിൽ നൽകിയ രണ്ടാമത്തെ സ്ക്രീൻ പോലെയുള്ള കൺകെട്ടല്ല ഇതെന്നതാണ് ശ്രദ്ധേയം. മെയ്സു പ്രോ 7, മെയ്സു പ്രോ 7 പ്ലസ് എന്നിവക്ക് യഥാക്രമം 27400, 34100 രൂപയാണ് ചൈനയിൽ വില.
പിന്നിലെ രണ്ടാമത്തെ സ്ക്രീനിൽ സമയം, നോട്ടിഫിക്കേഷൻ, കാലാവസ്ഥ എന്നിവ കാട്ടുകയും പിൻകാമറ കൊണ്ട് ഫോേട്ടാ എടുക്കുേമ്പാൾ സെൽഫി സ്ക്രീനായി പ്രവർത്തിക്കുകയും ചെയ്യും. ആഗസ്റ്റ് അഞ്ച് മുതൽ ചൈനയിൽ വിൽപന ആരംഭിക്കും. മെയ്സു പ്രോ 7െൻറ 2.5 ജിഗാഹെർട്സ് എട്ടുകോർ മീഡിയടെക് പ്രോസസറും 64ജി.ബി ഇേൻറണൽ മെമ്മറിയുമുള്ളതിന് 27,400 രൂപയും 2.6 ജിഗാഹെർട്സ് പത്തുകോർ മീഡിയടെക് പ്രോസസറും 128 ജി.ബി ഇേൻറണൽ മെമ്മറിയുമുള്ളതിന് 32,200 രൂപയുമാണ് വില. മെയ്സു പ്രോ 7 പ്ലസിെൻറ ആറ് ജി.ബി റാമും 64 ജി.ബി ഇേൻറണൽ മെമ്മറിയുമുള്ളതിന് 34,100 രൂപയും ആറ് ജി.ബി റാമും 128 ജി.ബി ഇേൻറണൽ മെമ്മറിയുമുള്ളതിന് 38,800 രൂപയുമാണ് വില. പ്രോ 7 കറുപ്പ്, ഗോൾഡ്, ചുവപ്പ്, നിറങ്ങളിലും പ്രോ 7 പ്ലസ് 64ജി.ബി രണ്ട് തരം കറുപ്പ്, ഗോൾഡ്, സിൽവർ നിറങ്ങളിലും പ്രോ 7പ്ലസ് 128 ജി.ബി മാറ്റ്, സ്പെയ്സ് ബ്ലാക്കിലുമാണ് ലഭിക്കുക. മെലിഞ്ഞ ലോഹശരീരം, വിരലടയാള സ്കാനറുള്ള ഹോം ബട്ടൺ, യുഎസ്.ബി ൈടപ്പ് സി പോർട്ട്, 3.5 എം.എം ഒാഡിയോ ജാക് എന്നിവ രണ്ടിലുമുണ്ട്.
മേയ്സു പ്രോ 7ൽ ആൻഡ്രോയിഡ് 7.0 നഗറ്റ് അടിസ്ഥാനമായ ഫ്ലൈം ഒ.എസ് 6 ഒാപറേറ്റിങ് സിസ്റ്റം, ഇരട്ട സിം, 1080 x 1920 പിക്സൽ 5.2 ഇഞ്ച് ഫുൾ എച്ച്.ഡി മുൻ സ്ക്രീൻ, പിന്നിൽ 240X536 പിക്സൽ 1.9 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്േപ്ല, നാല് ജി.ബി റാം, പിന്നിൽ കളറും ബ്ലാക്ക് ആൻഡ് വൈറ്റിലുമുള്ള 12 മെഗാപിക്സൽ ഇരട്ട കാമറകൾ, 16 മെഗാപിക്സൽ മുൻകാമറ, 3000 എം.എ.എച്ച് ബാറ്ററി, ഫോർജി വോൾട്ടി, വൈ^ഫൈ, ബ്ലൂടൂത്ത് 4.2, 164 ഗ്രാം ഭാരം എന്നിവയാണ് പ്രേത്യകതകൾ. മേയ്സു പ്രോ 7 പ്ലസിൽ ആൻഡ്രോയിഡ് 7.0 നഗറ്റ് അടിസ്ഥാനമായ ഫ്ലൈം ഒ.എസ് 6 ഒാപറേറ്റിങ് സിസ്റ്റം, ഇരട്ട സിം, 1440x2560 പിക്സൽ 5.7 ഇഞ്ച് ക്വാഡ് എച്ച്.ഡി മുൻ സ്ക്രീൻ, പിന്നിൽ 240X536 പിക്സൽ 1.9 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്േപ്ല, പിന്നിൽ കളറും ബ്ലാക്ക് ആൻഡ് വൈറ്റിലുമുള്ള 12 മെഗാപിക്സൽ ഇരട്ട കാമറകൾ, 16 മെഗാപിക്സൽ മുൻകാമറ, 3500 എം.എ.എച്ച് ബാറ്ററി, ഫോർജി വോൾട്ടി എന്നിവയാണ് പ്രേത്യകതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.