ഷവോമിയുടെ ദേശ് കീ സ്മാർട്ട് ഫോണിനെ വെല്ലുവിളിക്കാൻ ഭാരത് 5മായി മൈക്രോമാക്സ്. 5 എം.എച്ചിെൻറ വൻ ബാറ്ററിയാണ് ഫോണിെൻറ പ്രധാന പ്രത്യേകത. മൂന്ന് ദിവസം വരെ ചാർജ് നിൽക്കുന്നതാണ് ഫോണിെൻറ ബാറ്ററിയെന്നാണ് അവകാശവാദം. ഏഴ് ദിവസം വരെ സ്റ്റാൻഡ് ബൈ ടൈമും ലഭിക്കും.
5.2 ഇഞ്ച് ഡിസ്പ്ലേ, 1 ജി.ബി റാം, 1.3 ജിഗാഹെഡ്സ് ക്വാഡ് കോർ പ്രൊസസർ, 5 മെഗാപിക്സൽ കാമറ, 16 ജി.ബി സ്റ്റോറേജ്, എന്നിവയാണ് ഫോണിെൻറ പ്രധാനപ്രത്യേകത. 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടുത്ത് എന്നിവയെല്ലാമാണ് കണക്ടിവിറ്റി ഫീച്ചറുകൾ. 5,555 രൂപയാണ് ഫോണിെൻറ വില.
ദേശ് കീ സ്മാർട്ട് ഫോൺ എന്ന പേരിൽ ഷവോമി 5Aയാണ് വിപണിയിൽ അവതരിപ്പിച്ചത്. 4999 രൂപക്കാണ് ഫോൺ വിപണിയിലെത്തുക. ഭാരത് ഫോണിനൊപ്പം പ്രതിമാസം 10 ജി.ബി ഡാറ്റ എന്ന കണക്കിൽ 50 ജി.ബി ഡാറ്റ വോഡഫോൺ സൗജന്യമായി നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.