മൈക്രോസോഫ്റ്റ് എന്നും സങ്കടത്തോടെ ഒാർക്കുന്ന ഒരു ഏട്, ലൂമിയ സ്മാർട്ട്ഫോണുകളുടെ കാലമായിരിക്കും. ആപ്പിളിനും മറ്റ് ആൻഡ്രോയ്ഡ് ഫോൺ നിർമാതാക്കൾക്കും ഒരു മറുപടി കൊടുക്കാൻ ആഗ്രഹിച്ചിട്ടാവണം അവർ നോക്കിയയുടെ സ്മാർട്ട്ഫോൺ ബിസിനസ് സ്വന്തമാക്കിയത്. ലൂമിയ ഫോണുകൾ തുടക്കത്തിൽ ആളുകൾ അതിനുള്ള ചില പോരായ്മകൾ മറന്ന് ഏറ്റെടുത്തെങ്കിലും പിന്നീട് വമ്പൻ പരാജയമേറ്റുവാങ്ങി, എന്നെന്നേക്കുമായി വിപണിയിൽ നിന്നും പിൻവാങ്ങി.
എന്നാൽ, സ്മാർട്ട്ഫോൺ വിപണിയിൽ നിന്നും അത്ര പെട്ടന്നൊന്നും പിൻവാങ്ങാൻ തങ്ങളൊരുക്കമല്ല എന്ന സൂചന നൽകി, മൈക്രോസോഫ്റ്റ് സമീപകാലത്ത് ഒരു ഡിവൈസുമായി എത്തി. ആൻഡ്രോയ്ഡ് ഒാപറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണിെൻറ പേര് 'മൈക്രോസോഫ്റ്റ് സർഫൈസ് ഡ്യുവോ' എന്നാണ്. ഒരു ഫോണിെൻറ രൂപത്തിൽ നിന്നും മാറി ഒരു പോക്കറ്റ് ലാപ്ടോപ് പോലാണ് സർഫൈസ് ഡ്യുവോ. എന്നാൽ കീബോർഡിന് പകരം മറ്റൊരു ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. ഒരു ഡ്യുവൽ സ്ക്രീൻ ഫോൺ എന്നും പറയാം.
വിദ്യാർഥികൾക്കും ക്രിയേറ്റർമാർക്കും സുഖകരമായി മൾട്ടി ടാസ്കിങ് നടത്താൻ സർഫൈസ് ഡ്യുവോ സഹായിക്കുമെന്നാണ് മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്യുന്നത്. അത് ശരിയാണെന്ന സൂചന നൽകിക്കൊണ്ട് സർഫൈസ് ഡ്യുവോക്ക് ഒരു പുരസ്കാരവും ലഭിച്ചു. '2020ലെ ഏറ്റവും മികച്ച കണ്ടുപിടുത്തങ്ങളിലൊന്നാ'യി അമേരിക്കയിലെ ജനപ്രിയ മാഗസിനായ ടൈം മാഗസിനാണ് സർഫൈസ് ഡ്യുവോയെ തെരഞ്ഞെടുത്തിരിക്കുന്നത്.
'അതൊരു ഫോണാണോ അതോ നോട്ട്ബുക്കോ...? മൈക്രോസോഫ്റ്റ് സർഫൈസ് ഡ്യുവോയുടെ കാര്യത്തിൽ - ഉത്തരം 'രണ്ടുമാണ്'. ആ ഇരട്ട സ്ക്രീൻ സ്മാർട്ട്ഫോൺ തുറന്നാൽ അതൊരു ഡിജിറ്റൽ നോട്ട്ബുക്കായി. ഒരാപ്പിനെ രണ്ട് സ്ക്രീനിലേക്ക് എക്സ്പാൻഡ് ചെയ്യാനും ഒരേസമയം രണ്ട് ആപ്പുകൾ പ്രവർത്തിപ്പിക്കാനും സർഫൈസ് പെൻ ഉപയോഗിച്ച് എഴുതാനുമൊക്കെ ഇൗ ഉപകരണം സഹായിക്കുന്നു. -ടൈം മാഗസിെൻറ ബ്ലോഗ്പോസ്റ്റിൽ പറയുന്നത് ഇങ്ങനെയായിരുന്നു. മൊബൈൽ കംപ്യൂട്ടിങ് എന്ന ഭാവിയിലേക്കുള്ള നേർക്കാഴ്ച്ചയാണ് സർഫൈസ് ഡ്യുവോ എന്നും ടൈം മാഗസിൻ പറയുന്നു.
സർഫൈസ് ഡ്യുവോ ഇറങ്ങിയതുമുതൽ എല്ലാവരും പ്രശംസിക്കുന്നത് അതിെൻറ ഡിസൈനിനെ കുറിച്ചാണ്. ഇരട്ട സ്ക്രീൻ ആയിട്ട് പോലും ഫോണിന് ഒട്ടും തടിയില്ല എന്നതാണ് ഏറ്റവും പ്രധാനകാര്യം. മറ്റൊന്ന് ആകർഷകമായ രീതിയിൽ ഗ്ലാസുകൊണ്ടാണ് ഫോണിെൻറ ബോഡി നിർമിച്ചിരിക്കുന്നത്.
ഫോൺ പുറകിലേക്കും മടക്കാൻ സാധിക്കും. ഇരു ഭാഗത്തും ഡിസ്പ്ലേയുള്ള ഫോണായി സർഫൈസ് ഡ്യുവോ അപ്പോൾ മാറും. ശൈശവ ദിശയിലായതിനാൽ നിലവിൽ ഫോണിന് ചില കുഴപ്പങ്ങൾ ഉണ്ടെങ്കിലും ഒൗദ്യോഗിക റിലീസിെൻറ സമയത്ത് അതെല്ലാം പരിഹരിച്ച് ഫോൺ എത്തുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.