മീനുകളെ തിരിച്ചറിയാനും മൊബൈല്‍ ആപ്

കൊച്ചി: പ്ളാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) മീനുകളെ തിരിച്ചറിയാന്‍ മൊബൈല്‍ ആപ് സജ്ജമാക്കി. പവിഴപ്പുറ്റുകളുമായി ബന്ധപ്പെട്ട 368 അലങ്കാര-ഭക്ഷ്യമത്സ്യയിനങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് മൊബൈല്‍ ആപ്.

ശനിയാഴ്ച ഉച്ചക്ക് 2.30ന് പ്ളാറ്റിനം ജൂബിലി ആഘോഷ ഉദ്ഘാടനചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ആപ് പുറത്തിറക്കും. സി.എം.എഫ്.ആര്‍.ഐ വെബ്സൈറ്റില്‍നിന്ന് (www.cmfri.org.in) ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം.

കടല്‍ മീന്‍ കയറ്റുമതി വ്യാപാരത്തിന് ആപ് ഏറെ ഗുണകരമാകും. ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ഉപയോഗിക്കാവുന്ന രീതിയിലാണ് ഇത് രൂപപ്പെടുത്തിയത്. ഒരേപോലെ തോന്നുന്ന മത്സ്യയിനങ്ങളെ ലളിതമായി തിരിച്ചറിയാനും സാധിക്കും. വാണിജ്യാടിസ്ഥാനത്തില്‍ വിപണിയില്‍നിന്ന് മത്സ്യം വാങ്ങുന്നവര്‍ക്കും മീനുകളെ പെട്ടെന്ന് തിരിച്ചറിയാന്‍ ഇത് ഉപകരിക്കുമെന്ന പ്രത്യേകതയുമുണ്ട്.

മീനുകളെക്കുറിച്ച വിവരങ്ങള്‍ ലളിതമായി മനസ്സിലാക്കാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ് വികസിപ്പിച്ചത് സി.എം.എഫ്.ആര്‍.ഐയിലെ അടിത്തട്ട് മത്സ്യവിഭാഗം പ്രിന്‍സിപ്പല്‍ ഡോ. രേഖ ജെ. നായരാണ്.

Tags:    
News Summary - mobile app for the identification of fishes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.