ഗൂഗ്​ൾ കാമറയും സ്​നാപ്​ഡ്രാഗൺ ചിപ്​സെറ്റും; ജിയോ അവതരിപ്പിക്കുന്ന ഏറ്റവും വില കുറഞ്ഞ 4ജി ഫോണി​െൻറ വിശേഷങ്ങൾ

ഏറ്റവും വലി കുറഞ്ഞ 4ജി സ്​മാർട്ട്​ഫോൺ എന്ന അവകാശവാദത്തോടെ റിലയൻസ്​ ജിയോ അവതരിപ്പിക്കുന്ന ജിയോഫോൺ നെക്​സ്റ്റ് സെപ്​തംബർ 10ന്​ ഇന്ത്യയിൽ ലോഞ്ച്​ ചെയ്യാനൊരുങ്ങുകയാണ്​. ഗൂഗ്​ളുമായി സഹകരിച്ചാണ്​ ജിയോ പുതിയ സ്​മാർട്ട്​ഫോണുമായി എത്തുന്നത്​​. എന്തായാലും ജിയോഫോൺ നെക്​സ്റ്റി​െൻറ സവിശേഷതകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്​. എക്​സ്​ഡിഎ (XDA) എഡിറ്റർ-ഇൻ-ചീഫായ മിഷാൽ റഹ്​മാനാണ്​ ഫോണി​െൻറ ചില വിശേഷങ്ങൾ പങ്കുവെച്ചത്​.


LS-5701-J എന്നാണ്​ ഫോണി​െൻറ മോഡൽ ​നെയിം. 1440×720 പിക്​സൽ റെസൊല്യൂഷനുള്ള എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേയാണ്​ ജിയോഫോൺ നെക്​സ്റ്റിന്​. ക്വാൽകോമി​െൻറ 215 എന്ന ചിപ്​സെറ്റാണ്​ ഫോണിന്​ കരുത്തുപകരുന്നത്​. 1.3 GHz വരെ പ്രകടനം തരുന്ന 4 ARM കോർട്ടെക്സ് A53 കോറുകളുള്ള ഒരു ക്വാഡ് കോർ 64-ബിറ്റ് CPU ആണ് ചിപ്​സെറ്റിനുള്ളത്​.

13MP ഒമ്​നിവിഷൻ OV13B10 സെൻസറാണ്​ പിൻകാമറയിൽ പ്രതീക്ഷിക്കേണ്ടത്​. 8MP ഗാലക്​സി കോർ GC8034W സെൻസറുമായിരിക്കും മുൻകാമറയിൽ ഉണ്ടാവുക. എആർ ഫിൽട്ടറുകൾക്കായുള്ള സ്നാപ്ചാറ്റ് സംയോജനമടങ്ങിയ ഗൂഗിൾ ക്യാമറ ഗോയുടെ പുതിയ പതിപ്പായിരിക്കും ജിയോഫോൺ നെക്​സ്റ്റിൽ.

ഫോണി​െൻറ ബൂട്ട് ലോഗോയാണ്​ താഴെ കൊടുത്തിരിക്കുന്നത്​:

വീഡിയോ കോളുകൾക്കായി നിങ്ങൾക്ക് Duo Goആപ്പും ലഭിക്കും. സോഫ്റ്റ്​വെയറി​െൻറ കാര്യമെടുത്താൽ, ഫോണിനെ 'ആൻഡ്രോയ്​ഡ്​ 11 ഗോ' പതിപ്പായിരിക്കും പ്രവർത്തിപ്പിക്കുക. വോയ്​സ്​ അസിസ്റ്റൻറ്​, സ്ക്രീൻ ടെക്സ്റ്റി​െൻറ ഓട്ടോമാറ്റിക് റീഡ്-അലൗഡ്​, ഭാഷാ പരിഭാഷ എന്നീ ഫീച്ചറുകളും ഫോണിലുണ്ടായിരിക്കും.

കറുപ്പ്​, നീല കളർ വേരിയൻറുകളിലായിരിക്കും ജിയോഫോൺ നെക്​സ്റ്റ്​ ലഭിക്കുക. പുതിയ ജിയോഫോണുകളുടെ വില എത്രയാണെന്ന്​ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്തായാലും റിലയൻസ്​ പ്രഖ്യാപിച്ചതനുസരിച്ച്​ ഏറ്റവും കുറഞ്ഞ വിലയാണ്​ ഇന്ത്യക്കാർ പ്രതീക്ഷിക്കുന്നത്​​. നിലവിൽ സാംസങ്ങി​െൻറ M01 ആണ്​ ഏറ്റവും വില കുറഞ്ഞ ബ്രാൻഡഡ്​ 4ജി സ്​മാർട്ട്​ഫോൺ. ജിയോഫോണിന്​ അതിലും താഴെയായിരിക്കും വിലയെന്നാണ്​ സൂചന.

Tags:    
News Summary - most affordable 4G smartphone JioPhone Next coming on september 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.