34,999 രൂപയുടെ  ഫോൺ 12,999 രൂപക്ക്​ ലഭ്യമാക്കി ഫ്ലിപ്​കാർട്ട്​

ബംഗളൂരു: മോ​ട്ടറോളയുടെ മോ​േട്ടാ എക്​സ്​ ഫോഴ്​സ്​ ഹാൻഡ്​സെറ്റ്​ 12,999 രൂപക്ക്​ ഫ്ലിപ്​കാർട്ടിൽ ലഭ്യമാക്കുന്നു. തകർക്കാൻ കഴിയാത്ത ഡിസ്​പ്ല​യുള്ള ഫോൺ എന്ന വിശേഷണത്തോടെ കമ്പനി പുറത്തിറക്കിയ മോ​േട്ടാ എക്​സ്​ ഫോഴ്​സിന്​ 34,999 രൂപയായിരുന്നു വില. ഇതിന്​ പ്രത്യേകത ഒാഫർ നൽകിയാണ്​ ഫ്ലിപ്​കാർട്ട്​ വിൽക്കുന്നത്​​.

നിരവധി പ്രത്യേകതകളുമായി കേടുപട്​ സംഭവിക്കാത്ത 5.4 ഇഞ്ച്​ ക്യൂ എച്ച്​.ഡി സ്​ക്രീനോടെയാണ്​ മോട്ടറോള ഫോൺ വിപണിയിലെത്തിച്ചത്​. എന്നാൽ സവിശേഷതകൾ ഏറെയുണ്ടെങ്കിലും ഉയർന്ന വില ഫോണിനെ തുടക്കത്തിൽ സാധാരണക്കാർക്ക്​ അപ്രാപ്യമാക്കുകയായിരുന്നു. 

3 ജി.ബി 32 ജി.ബി വേരിയൻറ്​ ഹാൻഡ്​സെറ്റാണ്​ 12,999 രൂപക്ക്​ വിലക്ക്​ ലഭ്യമാക്കുന്നത്​. 64 ജി.ബി വേരിയൻറിന്​ 15,999 രൂപയാണ്​ വില. 32 ജി.ബി വേരിയൻസ്​ 49,999 രൂപയ്​ക്കും 64 ജി.ബി വേരിയൻറിന്​ 53,999 രൂപയ്​ക്കുമാണ്​ 2016 ഫെബ്രുവരിയിൽ മോ​േട്ടാറോള വിപണിയിൽ എത്തിച്ചത്​.

Tags:    
News Summary - moto x force phone for 12,999

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.