കഴിഞ്ഞ വർഷം വലിയ ഒാളമുണ്ടാക്കിയ സ്മാർട്ട്ഫോണായിരുന്നു ആപ്പിളിെൻറ െഎഫോൺ എക്സ്. എക്സിനെ 2017 ലെ ‘സ്മാർട്ട് ഫോൺ ഒാഫ് ദി ഇയറാ’യി പ്രഖ്യാപിക്കാൻ ആർക്കും മടിയുണ്ടായിരുന്നില്ല. ആപ്പിളിെൻറ സകല ഡിസൈൻ സമവാക്യങ്ങളെയും കാറ്റിൽ പറത്തി സ്റ്റീവ് േജാബ്സിെൻറ ന്യൂജനറേഷൻ ശിഷ്യൻമാർ പുതിയ ഫോൺ അവതരിപ്പിച്ചപ്പോൾ പാരമ്പര്യ വാദികൾ പോലും അതിനെ ഏറ്റെടുത്തു എന്ന് പറയാം.
കാശുള്ളവർ എക്സ് എന്ന സുന്ദരനെ വാങ്ങാൻ മത്സരിച്ചപ്പോൾ കാശില്ലാത്തവർ ദൂരെ നിന്നും ഭംഗി നോക്കി ആസ്വദിച്ചു. എക്സിെൻറ നിർമാണം നിർത്തിവെക്കുകയാണെന്ന് ആപ്പിൾ പ്രഖ്യപിച്ചത് ഞെട്ടേലാടെയാണ് സ്മാർട്ട്ഫോൺ ലോകം കേട്ടത്. എന്നാൽ അതോടൊപ്പം എക്സിെൻറ രണ്ടാം ജനറേഷൻ മോഡലൽ ഇറക്കുമെന്നും ആപ്പിൾ അറിയിച്ചിരുന്നു.
എന്നാൽ പുറത്തു വരുന്ന പുതിയ വാർത്തകളനുസരിച്ച് മൂന്ന് മോഡലുകൾ ഇൗ വർഷം ആപ്പിൾ വിപണിയിലെത്തിച്ചേക്കും. അതിൽ രണ്ട് മോഡലുകൾ യഥാക്രമം 6.5 ഇഞ്ച്, 5.8 ഇഞ്ച് ഒ.എൽ.ഇ.ഡി ഫുൾ ഫ്രണ്ടൽ ഡിസ്പ്ലേയുള്ള മോഡലുകളാണ്. അതോടൊപ്പം ആദ്യമായി ആപ്പിൾ അവരുടെ ടി.എഫ്.ടി എൽ.സി.ഡി ഡിസ്പ്ലേയുള്ള മറ്റൊരു ഫോൺ കൂടി അവതരിപ്പിച്ചേക്കും എന്നാണ് സൂചന. ഇൗ വർഷം സെപ്തംബറിലായിരിക്കും ഫോണിെൻറ ലോഞ്ചിങ്.
െഎഫോൺ എക്സിെൻറ അതേ രൂപത്തിലും ഭാവത്തിലും വരുന്ന പുതിയ മോഡലുകൾക്ക് വലിയ വിലയുണ്ടായേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഒരു ലക്ഷം രൂപ കടന്ന െഎഫോൺ എക്സിെൻറ വില പലരെയും വാങ്ങുന്നതിൽ നിന്നും പിന്നോട്ടടിച്ചിരുന്നു. അതുകൊണ്ട് തന്നെ പുതിയ ഫോണുകളിലെ എൽ.ഇ.ഡി ഡിസ്പ്ലേയുള്ള മോഡലുകളുടെ വില വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
അതേ സമയം െഎഫോൺ 8നുള്ള അതേ വിലയായിരിക്കും പുതിയ ഫോണുകളിലെ എൽ.സി.ഡി മോഡലിനെന്നത് കുറഞ്ഞ വിലയിൽ ആപിളിെൻറ ബേസൽലെസ് ഫോൺ ആഗ്രഹിക്കുന്നവർക്ക് ഗുണമായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.