നോക്കിയയുടെ വില കുറഞ്ഞ ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ 2 ഇന്ത്യൻ വിപണിയിലേക്ക്. നവംബർ 24ന് ഫോൺ ഇന്ത്യയിൽ വിൽപ്പനക്കെത്തും. ഒാഫ് ലൈൻ സ്റ്റോറുകളിലുടെയായിരിക്കും വിൽപന. പ്യൂറ്റർ ബ്ലാക്ക്, പ്യൂറ്റർ വൈറ്റ്, കോപ്പർ ബ്ലാക്ക് നിറങ്ങളിലാണ് ഫോൺ വിപണിയിലെത്തുക. 6,999 രൂപയായിരിക്കും ഫോണിെൻറ ഇന്ത്യയിലെ വില. നേരത്തെ നോക്കിയ 3,5,6 എന്നിങ്ങനെ മൂന്ന് ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ, മൂന്ന് ഫോണുകൾക്കും വിപണിയിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല.
5 ഇഞ്ച് എൽ.ടി.പി.എസ് എൽ.സി.ഡി എച്ച്.ഡി ഡിസ്പ്ലേയാണ് നോക്കിയ 2 നുള്ളത്. കോണിങ് ഗൊറില്ല ഗ്ലാസിെൻറ സംരക്ഷണവും ഡിസ്പ്ലേക്കുണ്ടാവും. 1 ജി.ബി റാം 8 ജി.ബി റോം എന്നിങ്ങനെയാണ് സ്റ്റോറേജ് സവിശേഷതകൾ. 1.3Ghz ക്വാഡ്കോർ ക്യുവൽകോം സ്നാപ്ഡ്രാഗൺ 212 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുക. 8 മെഗാപിക്സലിെൻറ പിൻ കാമറ 5 മെഗാപിക്സലിെൻറ മുൻ കാമറ എന്നിവയാണ് കാമറയിലെ സവിശേഷതകൾ. ആൻഡ്രോയിഡ് ന്യൂഗട്ടാണ് ഒാപ്പറേറ്റിങ് സിസ്റ്റം. ഒാറിയോയിലേക്കുള്ള അപ്ഡേഷനും ഫോണിൽ ലഭ്യമാകും. 4100 mAh ആണ് ബാറ്ററി.
നോക്കിയ 2 വാങ്ങുന്നവർക്ക് അധിക ഡാറ്റ നൽകുമെന്ന് റിലയൻസ് ജിയോ അറിയിച്ചിട്ടുണ്ട്. 45 ജി.ബി ഡാറ്റയാണ് അധികമായി നൽകുക. ഇൗ ഒാഫർ ലഭിക്കുന്നതിനായി ഉപയോക്താകൾ 309 രൂപക്കോ അതിന് മുകളിലോ റീചാർജ് ചെയ്യണം. പ്രതിമാസം 5 ജി.ബി ഡാറ്റ വീതം ഒമ്പത് മാസത്തേക്കാണ് അധിക ഡാറ്റ ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.