നോക്കിയ -3, 5, 6 മോഡലുകൾ വിപണിയിൽ അവതരിപ്പിച്ചു

ന്യൂഡൽഹി: ഇന്ത്യൻ വിപണിയിൽ പുതിയ മൂന്ന്​ സ്​മാർട്ട്​ ഫോണുകൾ അവതരിപ്പിച്ച്​ നോക്കിയ. നോക്കിയ -3, 5, 6 എന്നീ മോഡലുകളാണ്​ കമ്പനിയുടെ വിപണനാവകാശമുള്ള എച്ച്​.എം.ഡി ​േഗ്ലാബൽ വിപണിയിലെത്തിക്കുന്നത്​. ആൻഡ്രോയിഡ്​ അടിസ്​ഥാന ഫോണായ നോക്കിയ-3ക്ക്​ 9,499 രൂപയാണ്​ വില. ജൂൺ 16 മുതൽ ഇത്​ വിപണിയിൽ ലഭിക്കും. 12,899 രൂപ വിലയുള്ള നോക്കിയ-5​​െൻറ പ്രീ ബുക്കിങ്​ ജൂൺ ഏഴിന്​ ആരംഭിച്ചു. പ്രധാന മോഡലായ നോക്കിയ-6ന്​ 14,999 രൂപയാണ്​ വില. ഇത്​ ആമസോൺ വഴിമാത്രമേ ലഭിക്കൂ. പ്രീബുക്കിങ്​ 14ന്​ ആരംഭിക്കും.

Tags:    
News Summary - Nokia 3, Nokia 5, Nokia 6 Launched in India: Price, Specifications, Release Date, and More

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.