മുംബൈ: നോക്കിയയുടെ ആൻഡ്രോയിഡ് ഫോണുകൾ ജൂൺ 13ന് ഇന്ത്യൻ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. നോക്കിയ 6, നോക്കിയ 5, നോക്കിയ 3 എന്നീ ഫോണുകളാണ് വിപണിയിലെത്തുക. എന്നാൽ വാർത്തകളോട് ഒൗദ്യോഗികമായി പ്രതികരിക്കാൻ കമ്പനി തയാറായിട്ടില്ല. നോക്കിയയുടെ ക്ലാസിക് ഫോൺ 3310 നേരത്തെ ഇന്ത്യൻ വിപണിയിലെത്തിയിരുന്നു.
നോക്കിയ 6
5.5 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്പ്ലേ, 2.5 ഡി കർവഡ് ഗ്ലാസ്, സ്നാപ്ഡ്രാഗൺ പ്രൊസസർ, 64 ജി.ബി സ്റ്റോറേജ്, 16 മെഗാപിക്സർ റിയർ കാമറ, 8 മെഗാപിക്സൽ ഫ്രണ്ട് കാമറ എന്നിവയാണ് പ്രധാന പ്രത്യേകതകൾ. ബ്ലുടൂത്ത് v4.1, ജി.പി.എസ്, യു.എസ്.ബി ഒ.ടി.ജി, വൈ-ഫൈ തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകൾ ഫോണിൽ ലഭ്യമാണ്. 3,000 എം.എ.എച്ചിേൻറതാണ് ബാറ്ററി.
നോക്കിയ 5
5.2 ഇഞ്ച് ഡിസ്പ്ലേ, 2 ജി.ബി റാം 16 ജി.ബി റോം, സ്നാപ്ഡ്രാഗൺ പ്രൊസസർ, ആൻഡ്രോയിഡ് ന്യൂഗട്ട്, 13,8 മെഗാപിക്സൽ മുൻ, പിൻ കാമറകൾ എന്നിവയാണ് നോക്കിയ 5െൻറ പ്രത്യേകതകൾ.
നോക്കിയ 5നോട് സമാനമായ ഫീച്ചറുകൾ തന്നെയാണ് നോക്കിയ 3ക്കും ഉള്ളത്. എന്നാൽ മീഡിയ ടെക്കിേൻറതാണ് പ്രൊസസർ, 8 മെഗാപിക്സലിേൻറതാണ് കാമറകൾ. പോളികാർബണേറ്റ് അലുമിനിയം ഫ്രേമാണ് ഫോണിന് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.