10 ലക്ഷവും കടന്ന്​ നോക്കിയ 6

നോക്കിയയുടെ ഫ്ലാഗ്​ഷിപ്പ്​ ഫോൺ സിക്​സി​​​െൻറ ബുക്കിങ്ങ്​ 10 ലക്ഷവും കടന്ന്​ മുന്നേറുന്നു. ഒാൺലൈൻ ഷോപ്പിങ്ങ്​ സൈറ്റായ ആമസോൺ വഴി വിൽപ്പന നടത്തുന്ന ​ഫോണി​​​െൻറ ബുക്കിങ്ങ്​ ജൂലൈ 14നാണ്​ ആരംഭിച്ചത്​. ആഗസ്​റ്റ്​ 23നാണ്​ വിൽപന.

മികച്ച ഒാഫറുകളിലൂടെ ആമസോണും നോക്കിയയുടെ രണ്ടാം വരവിനെ ആഘോഷമാക്കുന്നുണ്ട്​. പ്രൈം ഉപഭോക്​താകൾക്ക്​ 1000 രൂപ കിഴിവിലാണ്​ ആമസോൺ ഫോൺ ലഭ്യമാക്കുന്നത്​.ഫോൺ വാങ്ങുന്ന വോഡഫോൺ ഉപഭോക്​താകൾക്ക്​ പ്രത്യേക ഒാഫറുകളും ലഭിക്കും.

5.5 ഇഞ്ച്​ ഡിസ്​പ്ലേ, സ്​നാപ്​ഡ്രാഗൻ പ്രൊസസർ, 3 ജി.ബി റാം, 32 ജി.ബി സ്​റ്റോറേജ്​ എന്നിവയെല്ലാമാണ്​ നോക്കിയ 6​​​െൻറ പ്രധാന പ്രത്യേകതകൾ. മികച്ച ശ്രവ്യാനുഭവത്തിനായി ഇരട്ട ആംബ്ലഫയറുള്ള ഒാഡിയോ സിസ്​റ്റത്തിൽ ഡോൾബി അറ്റ്​മോസ്​ ടെക്​നോളജിയും നൽകിയിരിക്കുന്നു.

16 മെഗാപിക്​സലി​​​െൻറ പ്രധാന കാമറയും 8 മെഗാപിക്​സലി​​​െൻറ സെൽഫി കാമറയുമാണ്​ ഫോണിലുള്ളത്​. 3,000 എം.എ.എച്ചാണ്​ ബാറ്ററി. ആൻഡ്രോയിഡ്​ ന്യൂഗട്ടിൽ പ്രവർത്തിക്കുന്ന ഫോണിന്​ മിക്ക കണക്​ടിവിറ്റി സംവിധാനങ്ങളുമുണ്ട്​.

Tags:    
News Summary - Nokia 6 passes 1 million registrations–​Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.