ഒരിക്കല്‍ പലരുടെയും ആരാധനാപാത്രമായിരുന്ന നോക്കിയ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍െറ പാതയിലാണ്. വിന്‍ഡോസ് ഒ.എസിലുള്ള ഫോണുകളിറക്കി പിടിച്ചുനില്‍ക്കാനാവാതെ മൈക്രോസോഫ്റ്റിന്‍െറ കൈയിലും അവിടെനിന്ന് ഫിന്‍ലന്‍ഡ് കമ്പനി എച്ച്.എം.ഡി ഗ്ളോബലിന്‍െറ കൈയിലും എത്തിനില്‍ക്കുകയാണ് നോക്കിയ എന്ന പരിചിത പേര്.
നോക്കിയ 6 എന്ന ആന്‍ഡ്രോയിഡ് ഫോണുമായി ആഗോളവിപണിയില്‍ പ്രകമ്പനം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് എച്ച്.എം.ഡി ഗ്ളോബല്‍. ഇതിന്‍െറ മുന്നോടിയായി നോക്കിയ 6നെ കഴിഞ്ഞയാഴ്ച ചൈനയില്‍ അവതരിപ്പിച്ചിരുന്നു. 16,800 രൂപയാണ് അവിടെ വില.
ജനുവരി 19ന് ചൈനീസ് വെബ്സൈറ്റായ JD.com വഴി നോക്കിയ ആറിന്‍െറ ആദ്യ ഫ്ളാഷ് സെയില്‍ നടക്കും. ബുക്കിങ് ആരംഭിച്ച് 24 മണിക്കൂറിനകം 2.50 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തതായാണ് കണക്കുകള്‍ പറയുന്നത്. സ്പെയിനിലെ ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിനുമുമ്പെ ഫെബ്രുവരി 26ന് ആഗോളതലത്തില്‍ കൂടുതല്‍ അവതരണങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈവര്‍ഷംതന്നെ ഏഴ് ആന്‍ഡ്രോയിഡ് ഫോണുകള്‍ നോക്കിയയുടെ പേരില്‍ ഇറക്കുമെന്നാണ് വാഗ്ദാനം. മുന്‍നിര ഫോണായ നോക്കിയ എട്ട് ഫെബ്രുവരിയില്‍ എത്തുമെന്നാണ് കരുതുന്നത്.
1080x1920 പിക്സല്‍ ഫുള്‍ എച്ച്.ഡി റെസലൂഷനുള്ള അഞ്ചര ഇഞ്ച് ഡിസ്പ്ളേ, 2.5 ഡി കോര്‍ണിങ് ഗൊറില്ല ഗ്ളാസ് 3 സംരക്ഷണം, 1.1 ജിഗാഹെര്‍ട്സ് എട്ടുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍, നാല് ജി.ബി റാം, 128 ജി.ബി കൂട്ടാവുന്ന 64 ജി.ബി ഇന്‍േറണല്‍ മെമ്മറി, ആന്‍ഡ്രോയിഡ് 7.0 നഗട്ട് ഒ.എസ്, ഇരട്ട സിം, ഇരട്ട എല്‍ഇ.ഡി ഫ്ളാഷുള്ള 16 മെഗാപിക്സല്‍ പിന്‍കാമറ, എട്ട് മെഗാപിക്സല്‍ മുന്‍കാമറ, ഹോം ബട്ടണില്‍ വിരലടയാള സ്കാനര്‍, ഡോള്‍ബി അറ്റ്മോസ് ശബ്ദസംവിധാനം, ഫോര്‍ജി എല്‍.ടി.ഇ, വൈഫൈ, ബ്ളൂടൂത്ത് 4.1, യു.എസ്.ബി ഒ.ടി.ജി, 3000 എം.എ.എച്ച് ബാറ്ററി, അലുമിനിയത്തിലുള്ള ഒറ്റ ശരീരം എന്നിവയാണ് വിശേഷങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.