6 ജി.ബി റാമുമായി നോക്കിയയുടെ അതിവേഗ ഫോൺ

ബീജിങ്​: മിഡ്​ റേഞ്ച്​ സ്​മാർട്ട്​ഫോൺ വിപണിയിൽ തരംഗമാവാൻ പുതിയ മോഡലുമായി നോക്കിയ. ചൈനീസ്​ വിപണിയിലാണ്​ നോക്കിയ 7 എന്ന പുതു മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്​. 7000 സീരിസ്​ അലുമിനിയം ബോഡിയുമായാണ്​ നോക്കിയയുടെ പുതിയ കരുത്തൻ വിപണിയിലേക്ക്​ എത്തുന്നത്​. ​ഗോറില്ല ഗ്ലാസി​​െൻറ സംരക്ഷണം, f/1.8 അ​േപച്ചർ ലെൻസ്​, 3 ഡി റിയർ പാനലുകൾ എന്നിവയെല്ലാമാണ്​ ഫോണി​​െൻറ പ്രധാനപ്പെട്ട സവിശേഷതകളായി ഉയർത്തികാട്ടുന്നത്​. 

ചൈനയിൽ ഫോണി​​െൻറ വിൽപന ചൊവ്വാഴ്​ച മുതൽ ആരംഭിക്കുമെന്നാണ്​ വാർത്തകൾ. രണ്ട്​ വേരിയൻറുകളിലായിരിക്കും ചൈനീസ്​ വിപണിയിൽ ഫോൺ വിൽപ്പനക്കെത്തുക. 4 ജി.ബി വേരിയൻറിന്​ എകദേശം 25,000 രൂപയും 6 ജി.ബി റാം വേരിയൻറിന്​ 26,500 രൂപയുമായിരിക്കും വില.  എന്നാൽ ചൈനീസ്​ വിപണിക്ക്​ പുറത്ത്​ നോക്കിയ 7 എപ്പോൾ വിൽപ്പനക്കെത്തും എന്നത്​ സംബന്ധിച്ച്​ വ്യക്​തതയില്ല.

5.2 ഇഞ്ച്​ ​െഎ.പി.എസ്​ 2.5 ഡി ഡിസ്​പ്ലേ, ആൻഡ്രോയിഡ്​ ന്യുഗട്ട്​ 7.1.1 ഒ.എസ്​, ഒക്​ടോകോർ ക്വാൽ​കം സ്​നാപ്​ഡ്രാഗൺ പ്രൊസസർ, 4/6 ജി.ബി റാം, 64 ജി.ബി സ്​റ്റോറേജ്​, 16 മെഗാപിക്​സൽ റിയർ കാമറ, 5 മെഗാപിക്​സൽ മുൻ കാമറ, 3000 എം.എ.എച്ച്​ ബാറ്ററി ലൈഫ്​ എന്നിവയാണ്​ പ്രധാന പ്രത്യേകതകൾ.

Tags:    
News Summary - Nokia 7 With 'Bothie' Camera, 6GB RAM Option Launched: Price, Specifications-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.